പ്രണയാഭ്യര്‍ത്ഥന നിരസിച്ച 19 കാരിയുടെ മുടി മുറിച്ച് 23കാരന്റെ പ്രതികാരം; പ്രതിയായ യുവാവ് പിടിയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി യുവാവ് വീട്ടില്‍ കയറി വന്ന് ബലമായി മുറിച്ചു മാറ്റിയ കേസില്‍ പ്രതി പിടിയില്‍. പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് പിടിയിലായത്.
ഇന്നലെയാണ് ഇയാള്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ മുടി മുറിച്ചത്. പകല്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സുനില്‍ പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
എസ്റ്റേറ്റിലെ ലയത്തില്‍ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് യുവാവ് എത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. താല്‍പര്യമില്ലെന്ന് വിശദമാക്കിയിട്ടും യുവാവ് വീണ്ടും ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടി ഭയന്നു.
യുവാവ് അടുത്തേക്ക് വന്നതോടെ പെണ്‍കുട്ടി പ്രതിരോധത്തിനായി കത്രിക എടുക്കയായിരുന്നു. ഈ കത്രിക പിടിച്ചുവാങ്ങിയാണ് യുവാവ് ബലമായി പെണ്‍കുട്ടിയുടെ മുടി മുറിച്ചത്.
സംഭവത്തില്‍ എസ്റ്റേറ്റിലെ തന്നെ താമസക്കാരനായ സുനിലിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുന്‍പ് പലതവണ യുവാവ് ഈ ആവശ്യവുമായി വന്നിട്ടുണ്ടെന്നും അന്നൊക്കെ താല്‍പര്യമില്ലെന്ന് വിശദമാക്കിയിരുന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്.
https://www.facebook.com/Malayalivartha



























