യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ട് പ്രതികള്‍ കൂടി പിടിയില്‍; പ്രതികളെ കോടതിയില്‍ ഹാജരാക്കി റിന്‍ഡ് ചെയ്തു

യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലെ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. മൂന്നാം പ്രതി കൊല്ലം തൃക്കോവില്‍വട്ടം ഡീസന്‍റ് മുക്ക് ചെന്താപ്പൂര്‍ തടത്തില്‍ പടിഞ്ഞാറ്റതില്‍ വീട്ടില്‍ നൗഫല്‍ (23), എട്ടാം പ്രതി കിളികൊല്ലൂര്‍ അനുഗ്രഹനഗര്‍ 180ല്‍ നെടിയവിള കല്ലുംപുറത്തു വീട്ടില്‍ സമീര്‍ (42) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം ഷെമീന മന്‍സിലില്‍ ഷെഫീഖി (23)നെയാണ് പത്തംഗ സംഘം കഴിഞ്ഞ ഡിസംബര്‍ 11ന് രാത്രി എട്ടരയോടെ വര്‍ക്കല ഹെലിപാഡ് സജോയീസ് റിസോര്‍ട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൊല്ലത്തു നിന്നും ഷെഫീഖ് സ്വിഫ്റ്റ് കാര്‍ വാടകയ്ക്കെടുത്ത് സവാരി പോകവെ തമിഴ്നാട്ടിലെ തേനിയില്‍ വച്ച് അപകടത്തില്‍പ്പെട്ടു.
മധുരയിലെ വര്‍ക്ക് ഷോപ്പില്‍ കാര്‍ അറ്റകുറ്റപ്പണിക്ക് കയറ്റുകയും ചെയ്തിരുന്നു. ഇത് ഷ്ടപ്പെടാതിരുന്ന കാര്‍ ഉടമയും സംഘവുമാണ് യുവാവിനെ തട്ടിക്കൊണ്ട്പോയി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. കേസിലുള്‍പ്പെട്ട അഞ്ചു പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇനിയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























