നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു; ആര്‍ക്കും ഗുരുതര രോഗ ലക്ഷണമില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ഒപ്പം നിപ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും ഗുരുതര രോഗ ലക്ഷണമില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'നിപ മരണം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് നിപ വൈറസ് പ്രതിരോധിക്കാനുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണം, സാംപിള്‍ പരിശോധന, സമ്ബര്‍ക്ക പരിശോധന, രോഗബാധിതര്‍കാകയുള്ള യാത്രാ സംവിധാനത്തിന്റെ നടത്തിപ്പ്, അടിസ്ഥാന സൗകര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവര വിശകലനം തുടങ്ങിയവ ചെയ്യാന്‍ ചുമതലപ്പെടുത്തി 16 കമ്മിറ്റികള്‍ രൂപീകരിച്ചു,' മുഖ്യമന്ത്രി പറഞ്ഞു.
' സമ്ബര്‍ക്ക പട്ടികയില്‍ 257 പേരാണ്. ഇതില്‍ 51 പേര്‍ ആശുപത്രിയിലുണ്ട്. ആര്‍ക്കു ഗുരുതര രോഗ ലക്ഷണമില്ല. ഇന്നലെ രാത്രി വൈകി പൂനെയില്‍ നിന്ന് ലഭിച്ച എട്ട് ഫലങ്ങളും നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണ്. കോഴിക്കോട് സെറ്റ് ചെയ്ത ലാബിലെ ഫലവും നെഗറ്റീവ് ആണ്. ഇന്ന് കൂടുതല്‍ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ടെസ്റ്റ് ചെയ്യും. വൈകിട്ടോടെ അതിന്റെ ഫലവും ലഭിക്കും. '
'ചില സാമ്ബിളുകള്‍ പൂനെയിലെ ലാബിലേക്ക് ആയച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ചത് പോലെ രാത്രി വൈകി അതിന്റെ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതിരോധ യജ്ഞത്തിന് മന്ത്രിമാര്‍ നേരിട്ടു മേല്‍നോട്ടം വഹിക്കും. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് പുറമെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരും ഇതില്‍ പങ്കാളികളാവും,' മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























