സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യൂവും പിന്‍വലിച്ചു; തീരുമാനമുണ്ടായത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിൽ

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും അവസാനിപ്പിക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
ഓണത്തിന് ശേഷം സര്‍ക്കാര്‍ ഭയപ്പെട്ട രീതിയില്‍ കൊവിഡ് വ്യാപനമുണ്ടാവാതിരുന്നതും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണതയുണ്ടായതും നിര്‍ണായക തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് ധൈര്യം നല്‍കിയെന്നാണ് സൂചന.
നൂറ് ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ എന്ന ലക്ഷ്യത്തിനാവും ഇനി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധ. കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ ഈ മാസം തുടങ്ങും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്.
കുട്ടികളിലെ വാക്‌സീനേഷന്‍ ഡിസംബറോടെ പൂര്‍ത്തിയാക്കി കൊവിഡ് മൂന്നാം തരംഗം എന്ന വെല്ലുവിളി മറികടക്കാം എന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോള്‍.
സംസ്ഥാനത്ത് ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് (2,18,54,153) ആദ്യ ഡോസ് വാക്‌സിനും 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിനും നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























