Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് ഇപ്പോൾ സമര നായകന്റെ റോളിൽ... പൂഞ്ഞാറില്‍ വിഷം കലക്കി കലക്കി അവസാനം ജനങ്ങള്‍ അവിടെ നിന്ന് കെട്ട് കെട്ടിച്ചു; യുഡിഎഫും എല്‍ഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു: പൊക്കിക്കൊണ്ട് നടക്കുന്നത് അന്തിചർച്ചക്കാർ മാത്രം- പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ ചൊറിഞ്ഞ് ബഷീര്‍ വളളിക്കുന്ന്

15 SEPTEMBER 2021 06:18 AM IST
മലയാളി വാര്‍ത്ത

പാലാ ബിഷപ്പ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിലിന്റെ നാർക്കോട്ടിക് ജിഹാദ് പരാമര്‍ശ പ്രസംഗത്തെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോ​ഗറുമായ ബഷീര്‍ വളളിക്കുന്ന്.

ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി.സി. ജോര്‍ജാണ്.

അദ്ദേഹം ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ്. ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണെന്നും ബഷീര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.

ബഷീര്‍ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി സി ജോര്‍ജ്ജാണ്. ഏത് പി സി ജോര്‍ജ്ജ്?

ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആള്‍.. അതൊരു പാതകമെന്ന നിലയിലല്ല പറയുന്നത്. മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്‌സാണ്. അതില്‍ കയറി ചൊറിയേണ്ട ആവശ്യമില്ല.

എന്നാല്‍ മതം മാറ്റ വിഷയത്തില്‍ അതിനെതിരെ ഏറ്റവും ബഹളമുണ്ടാക്കുകയും അതൊരു വര്‍ഗ്ഗീയ ധൃവീകരണ അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തില്‍ അത് പരാമര്‍ശിക്കപ്പെടുന്നത് തെറ്റല്ല.

പൂഞ്ഞാറില്‍ വിഷം കലക്കി കലക്കി അവസാനം ജനങ്ങള്‍ അവിടെ നിന്ന് കെട്ട് കെട്ടിച്ചു. യുഡിഎഫും എല്‍ഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു.

 

 

 

ഒരുത്തനും തിരിഞ്ഞു നോക്കാത്ത അവസ്ഥയില്‍ ഇവനേയും പൊക്കിപ്പിടിച്ചു നടക്കുന്നത് സമൂഹത്തില്‍ വിഷം കലക്കാനുള്ള ഒരവസരവും പാഴാക്കാത്ത ചില അന്തിചര്‍ച്ചാ അവതാരകര്‍ മാത്രം.

ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തില്‍ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമി!!. എന്നായിരുന്നു ബഷീര്‍ വളളിക്കുന്ന് കുറിച്ചത്.

പിതാവ് ഒരിക്കലും കള്ളം പറയില്ല. നിരവധി ചെറുപ്പക്കാരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായത്. നിരവധി കുടുംബങ്ങളാണ് നാർക്കോട്ടിക് ലൗ ജിഹാദിന്റെ ഇരകളായി തകർന്നതെന്നുമായിരുന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് പി സി പറഞ്ഞത്.

 

 

 

മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നവരുടെ പേരുകൾ വായിച്ചാൽ പലരുടേയും ബുദ്ധിപൂർവ്വമായ ആലോചനയുടെ തെളിവാണ് ഇതെല്ലാമെന്ന് വ്യക്തമാകും. കള്ളനോട്ട് പിടിക്കുന്നു സ്വർണം പിടിക്കുന്നു. ആരാണ് പ്രതികൾ.

ഇത് സംഘടിത നീക്കമാണെന്ന് മനസ്സിലാക്കണം. അല്ലാതെ സമുദായത്തെ കുറ്റപ്പെടുത്തരുത്. ചില ഭീകരരുടെ വിവരക്കേടാണിത്. ഇതിനെ എതിർക്കാനും വിമർശിക്കാനും തയ്യാറാകണമെന്നും പി സി ജോർജ് പറഞ്ഞിരുന്നു.

പാലാ രൂപത പറഞ്ഞ കാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. അന്ന് എല്ലാവരും മുതുകത്ത് കേറി. ഇപ്പൊ തെളിഞ്ഞില്ലെ സത്യം എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ പ്രസ്താവനയെ ചൊറിഞ്ഞുകൊണ്ടാണ് ബഷീര്‍ വളളിക്കുന്ന് രംഗത്തെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (38 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (43 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (49 minutes ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (56 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (2 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (2 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends