Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അതുക്കും മേലെയാ ഫാത്തിമ... ഫാത്തിമ തെഹ്‌ലിയ സിപിഎം സ്ഥാനാര്‍ഥിയാകുമെന്ന് അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ പുറത്താക്കി പകരംവീട്ടി മുസ്ലീംലീഗ്; എങ്കിലും ലീഗ് വിടില്ലെന്ന ഉറച്ച നിലപാടില്‍ ഫാത്തിമ; സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്; ഫാത്തിമയുടെ നീക്കം ഉടനറിയാം

15 SEPTEMBER 2021 08:51 AM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗിന്റെ പുതിയ മുഖമായ ഫാത്തിമ തെഹ്‌ലിയയെ അടര്‍ത്തിയെടുത്ത് സ്വന്തം പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഫാത്തിമയെ കിട്ടിയാല്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പല പാര്‍ട്ടിക്കാരും കരുതുന്നത്. അതേസമയം ആ വെള്ളം വാങ്ങിവയ്ക്കാന്‍ തരത്തിലുള്ള പ്രസ്താവനയാണ് ഫാത്തിമയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

മുസ്ലിം ലീഗ് വിടില്ലെന്ന് ഫാത്തിമ തെഹ്‌ലിയ ആണയിടുന്നു. കഴിഞ്ഞദിവസം ഇവരെ എം.എസ്.എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെ ഫാത്തിമ പാര്‍ട്ടി വിടുമെന്ന് വാര്‍ത്തകളും പുറത്തെത്തി. ഇതിനോടുള്ള പ്രതികരണമാണ് ഫാത്തിമ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ നടത്തിയിരിക്കുന്നത്.

 



'മുസ്ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്'.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ വനിതാ കമ്മീഷനില്‍ വരെ പരാതിയെത്തിയതിന് പിന്നാലെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്കെതിരേയുള്ള പുറത്താക്കല്‍ നടപടി ലീഗ് ഒരുമുഴം മുന്നെയെറിഞ്ഞ ആയുധമെന്ന് വിലയിരുത്തല്‍. ആരോപണമുന്നയിച്ച ഹരിത നേതാക്കളുടെ പരാതി കേള്‍ക്കാത്ത പാര്‍ട്ടി നേതൃത്വത്തിനെതിരേ ഫാത്തിമ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു.

 



മിണ്ടാതിരിക്കുന്നത് അധിക്ഷേപിക്കാനുള്ള അവസരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ഫാത്തിയ അന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. പക്ഷെ ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കണ്ടത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ എം.എസ്.എഫ് സംസ്ഥാന നേതാക്കളോട് വിശദീകരണവും ഹരിത കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തായിരുന്നു ലീഗിന്റെ നടപടി. ശേഷം ആരോപണമുന്നയിച്ച ഹരിത കമ്മിറ്റിയെ പിരിച്ച് വിട്ടതിനൊപ്പം ഫാത്തിമ തഹ്‌ലിയക്കെതിരേയും നടപടിയെടുക്കുന്നതിലേക്കാണ് ലീഗ് നേതൃത്വം പോയത്. ഹരിതയുടെ ആദ്യ സംസ്ഥാന ജറല്‍ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തഹ്‌ലിയ.

ഹരിതയുടെ പുതിയ കമ്മിറ്റി വന്നതിന് പിന്നാലെ ഇത്രപെട്ടെന്നുള്ള പാര്‍ട്ടി നടപടി ഫാത്തിമയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിടുക്കത്തില്‍ നടപടിയെടുത്തതിന് പിന്നില്‍ സിപിഎം നീക്കങ്ങളും കാരണമായെന്ന് വിലയിരുത്തല്‍. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയതെന്നാണ് പറയപ്പെടുന്നത്. അച്ചടക്ക ലംഘനം മാത്രമല്ല, ഫാത്തിമ തഹ്‌ലിയയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പ്രതിരോധം കൂടിയായിട്ടാണ് ഈ നടപടിയെ വിലയിരുത്തുന്നത്.



കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി വാഗ്ദാനവുമായി സിപിഎം ഫാത്തിമയെ സമീപിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. അന്ന് അത് നിരസിച്ച ഫാത്തിമ, നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചതാണ്. പക്ഷേ, വനിത ലീഗിനെ ദീര്‍ഘകാലം നയിച്ച നൂര്‍ബിന റഷീദിനെയാണ് നേതൃത്വം പരിഗണിച്ചത്. ഹരിത വിവാദത്തില്‍ മുസ്ലീം ലീഗ് അന്തിമ തീരുമാനത്തിലേക്ക് പോയിട്ടും ഫാത്തിമ തഹ്‌ലിയ പരസ്യ പ്രതികരണം നടത്തിയത് സ്വാഭാവികമായ ഒന്നായി മുസ്ലീം ലീഗ് കാണുന്നില്ല.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഫാത്തിമ സിപിഎം സ്ഥാനാര്‍ഥി ആയേക്കുമെന്ന അഭ്യൂഹം രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്. കാനത്തില്‍ ജമീല നിയമസഭാംഗമായതിനാലാണ് നന്മണ്ട ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്തായാലും ഫാത്തിമയുടെ മനസിലിരിപ്പ് ഉടനറിയാം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends