ലീഗിന് ഉറക്കമില്ലാ രാത്രികള്‍... ഫാത്തിമ തെഹലിയയെ ഉള്‍പ്പെടെ പുറത്താക്കിയ മുസ്ലീംലീഗിനോട് അല്‍പവും വിട്ടുവീഴ്ച വേണ്ടന്നുറച്ച് പഴയ ഹരിത പ്രവര്‍ത്തകര്‍; ലൈംഗിക അധിക്ഷേപ പരാതിയിന്‍മേല്‍ നജ്മ ഇന്ന് രഹസ്യമൊഴി നല്‍കും; കൂടാതെ ഞെട്ടിപ്പിക്കാന്‍ പത്രസമ്മേളനവും

ഫാത്തിമ തെഹലിയയെ എംഎസ്എഫിന്റെ ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതോടെ മുസ്ലീം ലീഗിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നുറപ്പിച്ച് പഴയ ഹരിത പ്രവര്‍ത്തകള്‍. ലൈംഗിക അധിക്ഷേപ പരാതി കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം.
ഹരിത നേതാക്കള്‍ നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നല്‍കും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഐ പി സി 164ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ചെമ്മങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായിട്ടാണ് നടപടി. കൂടാതെ വനിതാ കമ്മിഷന് പരാതി നല്‍കിയ പത്ത് പേരും മൊഴി നല്‍കാനെത്തും.
അതേസമയം നേതാക്കള്‍ക്ക് എട്ടിന്റെ പണി കൊടുക്കാന്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഹരിതയെ പിന്തുണച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കൊപ്പമാണ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മാദ്ധ്യമങ്ങളെ കാണുക.
സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല പാര്‍ട്ടിയില്‍ വന്നതെന്നും, താന്‍ മുസ്ലീം ലീഗ് വിടുമെന്ന പ്രചാരണം തെറ്റാണെന്നും തെഹ്ലിയ ഇന്നലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം ഹരിതയ്ക്ക് പിന്നാലെ, എതിര്‍ സ്വരമുയര്‍ത്തിയ എം.എസ്.എഫ് നേതാക്കളെയും വെട്ടിനിരത്താനുറച്ചാണ് മുസ്‌ലിം ലീഗ് നേതൃത്വം. ആദ്യപടിയായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഫാത്തിമ തഹ്‌ലിയയെ നീക്കി. ദേശീയ നേതൃത്വത്തിലെ ഏക വനിതയാണ്.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് നടപടിയെടുത്തത്. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണിത്. ലീഗ് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന സാദിഖലി തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം എന്നിവര്‍ ഇന്നലെ പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടപടി. വനിതാകമ്മിഷനില്‍ പരാതി നല്‍കിയ ഹരിത ഭാരവാഹികളെ ഫാത്തിമ തഹ്‌ലിയ പിന്തുണച്ചിരുന്നു. ഹരിത സംസ്ഥാനകമ്മിറ്റിയെ പിരിച്ചുവിട്ട നടപടിയോട് വിയോജിച്ച ഫാത്തിമ, നിലപാട് പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഹരിതയുടെ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ എതിര്‍ചേരിയിലുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും വൈസ് പ്രസിഡന്റ് പി.പി. ഷൈജലയുമടക്കം എട്ടോളം പേര്‍ക്കെതിരെയും അച്ചടക്ക വാള്‍ നീണ്ടേക്കും. പ്രതിഷേധങ്ങളുടെ മൂര്‍ച്ച കുറയ്ക്കാന്‍ കലാലയങ്ങള്‍ തുറക്കും മുമ്പേ നടപടിയെടുക്കണമെന്ന നിലപാടിലാണ് സാദിഖലി തങ്ങള്‍. ഇനിയും പരസ്യപ്രതികരണങ്ങളുണ്ടായാല്‍ മതി നടപടിയെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടാണ് തടസ്സം.
യൂത്ത് ലീഗിലെയും എം.എസ്.എഫ് ദേശീയ കമ്മിറ്റിയിലെയും രണ്ട് പ്രധാന നേതാക്കള്‍ ചരടുവലിച്ചാണ് ഹരിതയിലെ പ്രശ്‌നങ്ങള്‍ വനിതാകമ്മിഷനില്‍ എത്തിച്ചതെന്ന വികാരം സാദിഖലി തങ്ങളെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. സാദിഖലി പക്ഷം കരുതിക്കൂട്ടി തന്നെസംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ കോഴിക്കോട് ചേര്‍ന്ന എം.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ ബഹളത്തില്‍ കലാശിക്കുകയും, യോഗത്തില്‍ പങ്കെടുത്ത പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങളുയരുകയും ചെയ്തിരുന്നു. 12 ജില്ലാ കമ്മിറ്റികളും നിര്‍ദ്ദേശിച്ച നിഷാദ് കെ.സലീമിന് പകരം, പി.കെ.നവാസിനെ പ്രസിഡന്റാക്കണമെന്ന സാദിഖലി തങ്ങളുടെ നിലപാടാണ് പ്രശ്‌നമായത്.
ഹരിത വിഷയത്തില്‍ മുസ്ലിം ലീഗിന് രണ്ടു നിലപാടാണെന്ന തന്റെ ശബ്ദരേഖ പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. അഭിപ്രായം പറയുന്നവരെ വേട്ടയാടുന്ന സ്ഥിതിയാണ് ഇപ്പോഴെന്നും അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha


























