സുരേന്ദ്രന് നോട്ടീസ് നല്‍കി ജില്ലാ ക്രൈംബ്രാഞ്ച്.... മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും....

സുരേന്ദ്രന് നോട്ടീസ് നല്‍കി ജില്ലാ ക്രൈംബ്രാഞ്ച്.... മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും....
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നല്‍കുകയും ചെയ്‌തെന്നാണ് കേസ്.ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശാണ് പരാതി നല്‍കിയത്.
രണ്ടരലക്ഷം തരുന്നതിന് മുമ്പ പത്രിക പിന്‍വലിക്കുന്നതിനായി ബി ജെ പി നേതാക്കള്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചു ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 15 ലക്ഷം രൂപയും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ആവശ്യപ്പെട്ടെങ്കിലും, രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.
കേസില്‍ പ്രതിചേര്‍ത്ത് മൂന്നുമാസങ്ങള്‍ക്കുശേഷമാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ പോകുന്നത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും, കോഴ നല്‍കിയെന്നും കെ സുന്ദര നേരത്തെ പറഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha