കുഞ്ഞാലിക്കുട്ടി സ്വാഹ... കുഞ്ഞാലിക്കുട്ടിയെ ഇപ്പോള്‍ ഇഡിയെ കൊണ്ട് പിടിപ്പിക്കുമെന്ന് പറഞ്ഞ് വിറളി പിടിച്ച കെടി ജലീലിനെ കാണാനില്ല; തിരഞ്ഞെടുപ്പ് കോഴക്കേസ് ഒതുക്കിയെന്ന് ആശ്വാസം കൊള്ളവേ വലവിരിച്ച് ക്രൈംബ്രാഞ്ച്; സുരേന്ദ്രനെ ചോദ്യം ചെയ്യും

മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ കാര്യം പോക്കാണെന്ന് സകല മലയാളികളും വിചാരിച്ചതാണ്. കുഞ്ഞാലിക്കുട്ടിയെ ഇപ്പോള്‍ ഇഡിയെ കൊണ്ട് പിടിപ്പിക്കുമെന്ന് പറഞ്ഞ് വിറളി പിടിച്ച് നടക്കുകയായിരുന്നു കെടി ജലീല്‍. എന്നാല്‍ സഹകരണത്തില്‍ തൊട്ട ജലീലിന്റെ പൊടി പോലും കണ്ടില്ല.
അതിനിടെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ഡല്‍ഹി വഴി ഒതുക്കിയെന്ന ശക്തമായ പ്രചരണവും ഉണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് തൊടുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വ്യാഴാഴ്ച ചോദ്യം ചെയ്യും. ജില്ലാ ക്രൈംബ്രാഞ്ച് സുരേന്ദ്രനു നോട്ടിസ് നല്‍കി. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ഥിക്ക് കോഴ നല്‍കിയെന്നാണ് കേസ്. ഇടത് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശാണ് പരാതിക്കാരന്‍.
പ്രതിചേര്‍ത്ത് മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് കെ.സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ ജില്ലാ ക്രൈംബ്രാഞ്ച് സംഘം തീരുമാനിക്കുന്നത്. തിരഞ്ഞെടുപ്പ് ആട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിനു ഐപിസി 171 ബി, ഇ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ മൊബൈല്‍ഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി.
വിവാദങ്ങള്‍ക്ക് ശേഷം സുരേന്ദ്രന്‍ കളത്തിലിറങ്ങി തുടങ്ങിയതായിരുന്നു. പാല വിഷയത്തില്‍ സജീവമായാണ് സുരേന്ദ്രന്‍ രംഗത്തിറങ്ങിയത്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് തീവ്ര മുസ്ലീം സംഘടനകള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ സിപിഎമ്മും കോണ്‍ഗ്രസും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാലാ ബിഷപ്പ് പറഞ്ഞത് ഗൗരവമുള്ള കാര്യങ്ങളാണെന്നും ബിജെപിയുടെ പൂര്‍ണ പിന്തുണ ബിഷപ്പിനുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഷയം കോര്‍ കമ്മിറ്റി ചര്‍ച്ചചെയ്‌തെന്നും, എന്നാല്‍ വിഷയത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ബി.ജെ.പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഗൗരവമുള്ള ഒരു കാര്യം പറയുമ്പോള്‍ ഒരു വിഭാഗം അരാജകത്വം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നതാണ് വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട്. പണ്ട് ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോള്‍ എല്ലാവരും അദ്ദേഹത്തോട് പറഞ്ഞത് ഇനി മിണ്ടരുതെന്നാണ്. ക്രൈസ്തവ സമൂഹത്തിനിടയില്‍ ഇത് വലിയ ഭീതിസൃഷ്ടിച്ചിരുന്നു. എന്നാല്‍ എല്ലാം സഹിച്ച് മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞെന്നും സ്വാഭാവിക പ്രതികരണങ്ങളാണ് ക്രൈസ്തവരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് വാങ്ങി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് യാതൊരു മനസാക്ഷിയുമില്ലാതെ അവരെ വഞ്ചിക്കുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ജോസ് കെ മാണിയും മാണി സി. കാപ്പനുമെല്ലാം പിന്തുണ പ്രഖ്യാപിക്കുന്നുവെങ്കിലും എന്താണ് ഇവരുടെ രാഷ്ട്രീയ നേതൃത്വം എടുക്കുന്ന നിലപാടെന്നും സുരേന്ദ്രന്‍ ചോദിച്ചു. സംഘപരിവാര്‍ അജണ്ടയാണിതെന്ന് പറഞ്ഞാല്‍ പിന്നെ ആളുകള്‍ മിണ്ടുകയില്ലല്ലോയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
"
https://www.facebook.com/Malayalivartha


























