Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എട്ടാം ക്ലാസുകാരിയെ ആത്മഹത്യയിലേയ്ക്ക് നയിച്ച് അധ്യാപകന്റെ ഇൻസ്റ്റാഗ്രാം ചാറ്റ്; അച്ഛൻ സ്കൂളിലെത്തി പരാതി നൽകിയ വിരോധത്തിൽ രാത്രി ഫോണിൽ വിളിച്ച് അധ്യാപകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങി:- കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ഉസ്​മാനെതിരെ പോക്സോ കേസ് ചുമത്തി:- പ്രതി ഒളിവിൽ

15 SEPTEMBER 2021 09:24 AM IST
മലയാളി വാര്‍ത്ത

എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാസര്‍കോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനായ ഉസ്​മാനെതിരെ (25) പോക്​സോ വകുപ്പ്​ ചേർത്ത്​ മേൽപറമ്പ്​ സി.ഐ, ജില്ല അഡീഷനൽ സെഷൻസ്​ കോടതിയിൽ(ഒന്ന്​) റിപ്പോർട്ട്​ നൽകി.

ക​​​ള​​​നാ​​​ട് വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന​​​ടു​​​ത്തെ സ​​​യ്യി​​​ദ് മ​​​ന്‍​സൂ​​​ര്‍ ത​​​ങ്ങ​​​ള്‍-​​​ഷാ​​​ഹി​​​ന ദ​​​മ്ബ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ള്‍ സ​​​ഫ ഫാ​​​ത്തി​​​മ (13)യാണ് അധ്യാപകന്റെ മാനസിക സമ്മർദ്ദത്തെ തുടർന്ന് വീടിനുളിൽ ഫാനിൽ തൂങ്ങി മരിച്ചത്. സഫയെ ഉ​​ട​​ന്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ന്‍ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ മകളുമായി ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ് സ്‌കൂള്‍ ഓഫീസിലെത്തി പ്രിന്‍സിപ്പലിന് പരാതി നൽകി. ഈ വിവരം വീട്ടുകാർ സഫയോട് പറഞ്ഞിരുന്നില്ല. 

എന്നാല്‍ രാത്രിയോടെ സഫ വിവരം അറിഞ്ഞു. ആരോപണ വിധേയനായ അധ്യാപകന്‍ തന്നെ ഈ വിവരം സഫയോട് പറഞ്ഞതാവാമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അധ്യാപകനുമായുള്ള ഇൻസ്​റ്റഗ്രാം ചാറ്റിങ്​​ മറ്റുള്ളവർ അറിഞ്ഞതിലുള്ള മനോവിഷമമാണ്​ കുട്ടിയെ മരണത്തിലേക്ക്​ നയിച്ചതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

അധ്യാപകൻ നിരന്തരമായി ഇൻസ്​റ്റഗ്രാം വഴി ചാറ്റിങ്​​ നടത്തിയിട്ടുണ്ട്​. സംരക്ഷകനാകേണ്ട അധ്യാപകൻ വിദ്യാർഥിനിക്കു ​മാനസിക സമ്മർദമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്​തുവെന്ന്​ മേൽപറമ്പ്​ പൊലീസ്​ ഇൻസ്​പെക്​ടർ ടി. ഉത്തംദാസ്​ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.


ആത്മഹത്യക്ക് പിന്നിൽ സ്‌കൂളിലെ അധ്യാപകന്റെ മാനസിക പീഡനമെന്നാണ് കുട്ടിയുടെ പിതാവും കുടുംബവും ആരോപിക്കുന്നത്. ആരോപണ വിധേയനായ അധ്യാപകന്റെ ക്ലാസിലല്ല കുട്ടി പഠിച്ചിരുന്നത്. ഓൺലൈൻ പഠനത്തിന്റെ മറവിൽ അധ്യാപകൻ കുട്ടിയെ തെറ്റായ രീതിയിലേക്ക് നയിച്ചു.

കുട്ടിയുടെ മൊബൈൽ പിതാവ് പരിശോധിക്കുകയും അധ്യാപകന്റെ ഭാഷയിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ ധരിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് രാത്രി വിദ്യാർഥിനിയെ അധ്യാപകൻ വിളിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് കുട്ടിയുടെ മാനസികാവസ്ഥ തകരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

സംഭവം വിവാദമായതോടെ പ്രതിയായ അധ്യാപകൻ ഒളിവിലാണ്. കേസിൽ സി.ആർ.പി.സി 174 വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിനാണ്​ ഇപ്പോൾ കേസെടുത്തിരിക്കുന്നത്​.

ഇതോടൊപ്പം, കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്ന പോക്​സോയിലെ 12ാം വകുപ്പും കുട്ടിയെ ആക്രമിക്കുകയും മാനസിക സമ്മർദം ഏൽപിക്കുകയും ചെയ്​തുവെന്ന ബാലനീതി നിയമം 75 പ്രകാരം വകുപ്പും ചേർത്തുകൊണ്ടാണ്​ കോടതിയിൽ റിപ്പോർട്ട്​ സമർപ്പിച്ചിരിക്കുന്നത്.

 

അതേ സമയം വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ്കുമാർ സ്വമേധയയാണ് കേസെടുത്തത്.

ജില്ല പൊലീസ് മേധാവി, ബേക്കൽ ഡിവൈ.എസ്.പി, മേൽപറമ്പ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ, ജില്ല ബാലസംരക്ഷണ ഓഫിസർ എന്നിവരോട് ഒക്ടോബർ നാലിനകം റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends