ഒറ്റപ്പാലത്ത് മാന്നനൂര്‍ ഭാരതപ്പുഴ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.... നേവി സംഘവും, ദേശീയ ദുരന്തനിവാരണ സംഘവും പുഴയില്‍ സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്

ഒറ്റപ്പാലത്ത് മാന്നനൂര്‍ ഭാരതപ്പുഴ കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
തൃശൂര്‍ ചേലക്കര മുഖാരിക്കുന്ന് പാറായില്‍ ബേബിയുടെ മകന്‍ മാത്യു അബ്രഹാമിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.
ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നലെ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും കൊച്ചിയില്‍ നിന്നെത്തിയ നേവി സംഘവും, ദേശീയ ദുരന്തനിവാരണ സംഘവും പുഴയില്‍ സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്.
വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയ ഉരുക്ക് തടയണയുടെ 200 മീറ്റര്‍ താഴെ പുഴയിലാണ്ട് പോയ മരങ്ങള്‍ക്കിടയില്‍ മാത്യു അബ്രഹാമിന്റെ മൃതദേഹം പൊന്തി കിടക്കുന്ന നിലയില്‍ രാവിലെ എട്ടരയോടെ നാട്ടുകാരും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും കണ്ടെത്തിയത്.
വിവരമറിഞ്ഞ് പുഴയില്‍ കിലോമീറ്ററുകള്‍ താഴെ തിരച്ചില്‍ നടത്തിയിരുന്ന ഫയര്‍ഫോഴ്സും നേവിയുമടങ്ങിയ സംഘം തടയണ പ്രദേശത്ത് എത്തി മൃതദേഹം ഷൊര്‍ണൂര്‍ കടവിലേക്ക് എത്തിച്ചു.
മാന്നനൂര്‍ കടവിലേക്ക് ആംബുലന്‍സ് എത്തിക്കാന്‍ റെയില്‍പാത തടസമായതിനാലാണ് നേവിയുടെ പ്രത്യേക വഞ്ചിയില്‍ മൃതദേഹം പുഴയിലൂടെ 6 കി.മീറ്റര്‍ ദൂരം സഞ്ചരിച്ച് ഷൊര്‍ണൂര്‍ ഭാഗത്ത് എത്തിച്ചത്. ഇവിടെ നിന്ന് മൃതദേഹം ആംബുലന്‍സില്‍ കയറ്റി ചേലക്കരയിലെത്തിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലരയോടെ ചേലക്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍ മാത്യു അബ്രഹാമിന്റെ മൃതദേഹം സംസ്‌ക്കരിച്ചു.
പുഴയില്‍ കാണാതായ ഗൗതംകൃഷ്ണയ്ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ വീണ്ടും ആരംഭിക്കുമെന്ന് ഷൊര്‍ണൂര്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് അറിയിച്ചു. മാത്യു അബ്രഹാമിന്റെ മൃതദേഹം കണ്ടെത്തിയ പുഴ ഭാഗത്തു തന്നെ ഗൗതം കൃഷ്ണയെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ സംഘം. ഇരുവരും വാണിയംകുളം പി.കെ.ദാസ് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ്.അവസാന വര്‍ഷ വിദ്യാര്‍ഥികളായിരുന്നു .
"
https://www.facebook.com/Malayalivartha


























