ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; പാലക്കാട് നഗരമദ്ധ്യത്തില്‍ പാഞ്ഞെത്തി പോലീസ്, കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തു

നാടിനെ നടുക്കി പാലക്കാട് നഗരമദ്ധ്യത്തില്‍ ആയുര്‍വേദ കടയുടെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തി. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴായിരുന്നു സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയത്.
പാലക്കാട് നഗരമദ്ധ്യത്തില്‍ മേട്ടുപാളയം സ്ട്രീറ്റിലാണ് സമാന്തര എക്‌സ്ചേഞ്ച് കണ്ടെത്തിയിരിക്കുന്നത്. കടയില്‍ നിന്നും സിമ്മുകളും കേബിളുകളും പൊലീസ് പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. കീര്‍ത്തി ആയൂര്‍വേദിക് എന്ന പേരില്‍ നടത്തിവരുന്ന സ്ഥാപനത്തിലായിരുന്നു സമാന്തര എക്‌സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്.
അതോടൊപ്പം തന്നെ 16 സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന സിംബോക്‌സും, കുറച്ച് സിമ്മുകളും കേബിളുകളും അഡ്രസ്സ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണംപറമ്പ് സ്വദേശി സുലൈമാനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് സ്വദേശിയായ മൊയ്തീന്‍ കോയയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് വ്യക്തമാക്കി. ചില ദിവസങ്ങളില്‍ പരിചയമില്ലാത്ത ചിലര്‍ ഇവിടെ വന്ന് പോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.
https://www.facebook.com/Malayalivartha


























