Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ശവം ദഹിപ്പിക്കുകയോ സ്വയം ജീർണ്ണിക്കാൻ അനുവദിക്കുകയും ചെയ്തിട്ട് തലയോടും നീണ്ട അസ്ഥികളും ശേഖരിച്ച് സംസ്കരിക്കും; ഭാഗിക ശവസംസ്കാരം എന്നാണ് പുരാവസ്തു ഗവേഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത്; ആയുധങ്ങൾ, ആഭരണങ്ങൾ, ഉപകരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയും മരിച്ച ആളുടെ വിലപ്പെട്ട വസ്തുക്കളും നിക്ഷേപിച്ചായിരിക്കും കുഴികളിലും കല്ലറകളിലും അടയ്ക്കുക; മരണം നമ്മുടെ പൂർവികർക്ക് ഭയങ്കര സംഭവമാണ്

15 SEPTEMBER 2021 01:56 PM IST
മലയാളി വാര്‍ത്ത

നമ്മുടെ കേരളത്തിലെ പൗരാണിക സംസ്കാരം അറിയാൻ മനുഷ്യർ അവരെ കുറിച്ച് അറിയാനുള്ള ശ്രമത്തിലായിരുന്നു നാം. പല വിവരങ്ങളും അവരെക്കുറിച്ച് മനസ്സിലാക്കി.മറ്റു പലയിടത്തും നടന്നിട്ടുള്ളത് അനുസരിച്ച് നമുക്ക് പൗരാണിക ചരിത്രം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല.

എട്ടാം നൂറ്റാണ്ടിനു ശേഷം വലിയ ഒരു കാലയളവിൽ നിന്നുള്ള തെളിവുകളുടെ അഭാവവും ഉണ്ട്. പ്രധാനമായും സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ എന്നാലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകൾ വച്ചു നോക്കിയാൽ ഉള്ള ഒരു ചരിത്രം നമുക്ക് ലഭിക്കും .

പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾക്ക് വിധേയമായാണ് ആധുനികയുഗത്തിൽ കാണുന്നതുപോലെ ആയിത്തീർന്നത് എന്ന് കണ്ടെത്താനാണ് ശ്രമം.

ആര്യമാരുടെ വരവിനു മുൻപുള്ള മുൻപുള്ള കാലത്തെ കുറിച്ച് വിശ്വാസയോഗ്യമായ ചരിത്രരേഖകൾ നമുക്കിന്ന് ലഭ്യമാണ്. ശിലാലിഖിതങ്ങൾ, ചെപ്പേടുകൾ, യാത്രാകുറിപ്പുകൾ എന്നിവയാണ് ഇതിന്റെ സ്രോതസ്സ്. ടോളമിയുടെ കാലത്ത് വരച്ച ഇന്ത്യയുടെ ഭൂപടം ഇതിൽ തീരം നേർരേഖ പോലെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം ചരിത്ര രേഖകൾക്ക് ചില പരിമിതികളുണ്ട്. ശിലാ താമ്രശാസനം ചെപ്പെടുകൾ തുടങ്ങിയവയെല്ലാം ഭരണാധികാരികളോട് വളരെ അടുത്തു നിൽക്കുന്നവർ തയ്യാറാക്കിയത് ആയതിനാൽ സ്തുതിഗീതങ്ങൾ ആകാൻ സാധ്യതയേറും.അവ ആധാരമാക്കിയുള്ള ചരിത്രം നിർമ്മിതിയിലും അപാകത കാണും.

രാജാക്കന്മാർ ആയിരിക്കും ഇത്തരം ചരിത്ര നിർമ്മിതികളിൽ കാണുക. അവിടെ സാധാരണ ജനങ്ങൾ അവരെ കാണാൻ കഴിയില്ല. എന്നാൽ സംഘകാലകൃതികളിൽ സാമാന്യ ജീവിതം മനസ്സിലാക്കുവാൻ പറ്റുന്ന വിവരങ്ങൾ ഉണ്ട്. അത് ചരിത്രമറിയാൻ ചരിത്രരചനയ്ക്കും സഹായകമാണ്. മനുഷ്യൻ നായാടികൾ ആയി നടന്ന കാലത്തെ സംബന്ധിച്ച വിവരങ്ങൾ ശിലായുഗ വിവരങ്ങൾ ഇവിടെ കുറവാണ്.

ഇന്ത്യയുടെ പുരാതന ശിലായുഗ ഭൂപടത്തിൽ പുരാവസ്തു ഗവേഷകൻ ഗാലിയ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആ കാലഘട്ടത്തിൽ ജീവിത ഉപകരണങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്ന സ്പടിക ശിലകൾ കേരളത്തിൽ ദുർലഭമാണ് ദുർലഭമാണ് എന്നതാണ് അതിനു കാരണം അതി പ്രാർത്ഥന കാലത്ത് മഹാവനം ആയി കിടന്ന് ഇടമാണ് ഇത് ശിലായുധ അവശിഷ്ടങ്ങൾ ഇവിടെനിന്നും കണ്ടു കിട്ടാത്തതിന് കാരണം അതിനായി അന്വേഷണം നടത്താത്തതിനാലാകാം.

അതുമല്ലെങ്കിൽ കേരളത്തിന്റെ കടൽ തീരത്തിന് പുരാതന ശിലായുഗ ത്തോളം പഴക്കം ഇല്ലാത്ത കാരണമായിരിക്കാം. അങ്ങനെയെങ്കിൽ കാരണം ഭൂമിശാസ്ത്രപരമായിരിക്കാം. എന്നാൽ നവീന ശിലായുഗത്തിൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ ഉണ്ട് താനും. പുരാതന ശിലായുഗ ത്തിനും നവീനശിലായുഗത്തിനും മധ്യേയുള്ള യുഗത്തിൽ മനുഷ്യവാസ തെളിവായി സൂക്ഷ്മ ശിലായുധങ്ങൾ കോഴിക്കോട് നിന്നും ശേഖരിച്ചിട്ടുണ്ട്.

മഹാശിലാസംസ്കാര അവശിഷ്ടങ്ങൾ കേരളത്തിൽ വ്യാപകമായി കാണുന്നുണ്ട്. ശവം സംസ്കരിക്കുന്നതിനും മരിച്ചവരുടെ ഓർമ്മയ്ക്കായി കൂറ്റൻ കല്ലുകൾ പടുത്ത് ഉണ്ടാക്കിയ അറകളും സ്തംഭംഗങ്ങളുമാണ് മഹാശില. തെക്കേ ഇന്ത്യയിൽ പൊതുവെ ഇത് ഉണ്ടായിരുന്നു. ശവം ദഹിപ്പിക്കുകയോ സ്വയം ജീർണ്ണിക്കാൻ അനുവദിക്കുകയും ചെയ്തിട്ട് തലയോടും നീണ്ട അസ്ഥികളും ശേഖരിച്ച് സംസ്കരിക്കുകയാണ് ചെയ്യുക.

ഭാഗിക ശവസംസ്കാരം എന്നാണ് പുരാവസ്തു ഗവേഷകർക്കിടയിൽ ഇത് അറിയപ്പെടുന്നത്. അസ്ഥികൾ കലശങ്ങളിലോ ചാടികളിലെ ശേഖരിക്കുന്നു. ചിലപ്പോൾ ആയുധങ്ങൾ ആഭരണങ്ങൾ ഉപകരണങ്ങൾ പാത്രങ്ങൾ തുടങ്ങിയവയും മരിച്ച ആളുടെ വിലപ്പെട്ട വസ്തുക്കളും നിക്ഷേപിച്ച് ആയിരിക്കും കുഴികളിലും കല്ലറകളിൽ അടയ്ക്കുക.

കൊടുങ്കല്ലറകൾ പഴുതറകൾ, കുടക്കല്ലുകൾ തൊപ്പിക്കല്ലുകൾ ശിലാ നിർമ്മിത ഗുഹകൾ ഇങ്ങനെ പലതരം മഹാശിലാ അവശിഷ്ടങ്ങളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. കൊടുങ്കല്ലറുകളും കേരളത്തിൽ പരക്കെ കണ്ടെത്തിയിട്ടുണ്ട്. സ്ഥലങ്ങളുടെ ഒരു പട്ടിക പറയണമെങ്കിൽ അത് വളരെ നീണ്ടതായി പോകും.

തിരുവനന്തപുരത്തിന് 25 മൈൽ വടക്ക് പുളിമാത്ത് എന്ന സ്ഥലത്ത് ഒട്ടേറെ ശവക്കല്ലറകൾ കണ്ടെത്തി. പല നിർമാണ പ്രവൃത്തികൾക്ക് ഭൂമി കുഴിക്കുമ്പോൾ ഇതുപോലുള്ള കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഗിരി പ്രദേശങ്ങളിൽ ധാരാളമുണ്ട്.

ദേവികുളം താലൂക്കിൽ അഞ്ച്നാട് താഴ്വരയിലെ മറയൂർ, ജോലിയിലെ കല്ലാർ പട്ടം കോളനി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽനിന്നും ശവസംസ്കാര വുമായി ബന്ധപ്പെട്ട ധാരാളം അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് ഇതിൽനിന്നെല്ലാം നമ്മുടെ തീരം വളരെ പണ്ടുമുതൽ വാസസ്ഥാനം എന്ന നിലയിൽ മനുഷ്യരെ ആകർഷിച്ചിരുന്നത് ആയി മനസ്സിലാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (14 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (22 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (1 hour ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (4 hours ago)

Malayali Vartha Recommends