Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെ, അഭിമാനം ഞങ്ങള്‍ക്കും വലുത്, ലീഗിനെതിരെ വീണ്ടും മുന്‍ ഹരിത നേതാക്കള്‍

15 SEPTEMBER 2021 02:10 PM IST
മലയാളി വാര്‍ത്ത

ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹരിത മുന്‍ ഭാരവാഹികള്‍ രംഗത്ത്. മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയെന്ന് ഹരിത മുന്‍ ഭാരവാഹികള്‍ തുറന്നടിച്ചു .


രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഹരിത മുന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അഭിമാനം ഞങ്ങള്‍ക്കും വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലത്തെ പ്രവര്‍ത്തനത്തെ റദ്ദ് ചെയ്യുന്ന തരത്തിലുള്ള പരാമര്‍ശമാണ് ലീഗ് നേതൃത്വം നടത്തിയതെന്നും അവര്‍ ആരോപിച്ചു.



പാര്‍ട്ടിക്ക് പരാതി കൊടുത്തിട്ട് 50 ദിവസം കഴിഞ്ഞ ശേഷമാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. കുഞ്ഞാലിക്കുട്ടിക്ക് അടക്കം പരാതി നല്‍കിയിരുന്നു. നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. അടിയന്തര വിഷയമായി പരിഗണിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് പലതവണ അഭ്യര്‍ത്ഥിച്ചു. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. പിഎംഎ സലാമിന്റെ പ്രതികരണം വേദനിപ്പിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞുവെന്നും അവര്‍ പറഞ്ഞു.

നവാസിന് എതിരായ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ലീഗ്, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ലൈംഗികാധിക്ഷേപം നേരിട്ടവര്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയതിനാണു നടപടിക്ക് കാരണമായത്. ഹരിത നേതാക്കളുടെ നടപടി കടുത്ത അച്ചടക്ക ലംഘനമെന്നു മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു.

 



ഹരിത പിരിച്ചു വിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ അറിയിച്ചിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണ്.പിരിച്ചു വിടും മുന്‍പ് ആരുടെയും വിശദീകരണം പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പിരിച്ചുവിടല്‍ പാര്‍ട്ടി ഭരണഘടന പ്രകാരമല്ലെന്നും പരാതിക്കാര്‍ വ്യക്തമാക്കിയിരുന്നു.

വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ല. നീതി ലഭിക്കാന്‍ ഏത് അറ്റം വരെയും പോകുമെന്നും ഹരിത നേതാക്കള്‍ പറഞ്ഞിരുന്നു. ആരോപണ വിധേയര്‍ പരസ്യമായി ഖേദപ്രകടനം നടത്തുന്നതിനു പകരമായി വനിത കമ്മിഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നു ലീഗ് നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും ഹരിത അംഗങ്ങള്‍ തള്ളുകയായിരുന്നു.

 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുല്‍ വഹാബ് എന്നിവര്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവും പ്രചാരണവും നടത്തിയെന്ന പേരിലാണ് ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 അംഗങ്ങള്‍ വനിത കമ്മിഷനെ സമീപിച്ചത്.ഹരിതയിലെ പത്ത് അംഗങ്ങള്‍ വനിതാ കമ്മിഷന് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ പി കെ നവാസിനെ അറസ്റ്റ് ചെയ്തിരുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (13 minutes ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (21 minutes ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (1 hour ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (2 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (2 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (3 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (4 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (4 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (4 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (4 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (4 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (4 hours ago)

Malayali Vartha Recommends