കെപിസിസി പുനഃസംഘടന; അഞ്ച് വര്‍ഷം ഭാരവാഹികളായവരെ വീണ്ടും പരിഗണിക്കില്ല; പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അധികാരത്തിലുള്ളതിനേക്കാള്‍ ശക്തമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. പുനഃസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്നാണ് ധാരണ. കൂടാതെ നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.
ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങള്‍ കാരണം വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനഃസംഘടനയിലേക്ക് നീങ്ങുന്നത്.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, പ്രതിപക്ഷ നേതാവ് വിഡി സതീശന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്. ഇതിനിടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുമെന്നും പ്രതിപക്ഷത്തെ കോണ്‍ഗ്രസ് അധികാരത്തിലുള്ളതിനേക്കാള്‍ ശക്തമാണെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു.
https://www.facebook.com/Malayalivartha