Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

തങ്കപ്പനല്ല ഗോപി പൊന്നപ്പനാ... സല്യൂട്ട് വിവാദം കത്തി നില്‍ക്കെ പാല വിടാതെ സുരേഷ് ഗോപി; സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി. ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി ചെവിയില്‍ മന്ത്രിച്ചു; ഇന്‍സ്‌പെക്ടര്‍ അറിയാതെ ചിരിച്ചുപോയി

17 SEPTEMBER 2021 09:41 AM IST
മലയാളി വാര്‍ത്ത

സല്യൂട്ട് വിവാദം കത്തി നില്‍ക്കവേ സുരേഷ് ഗോപിയെ ആരൊക്കെ ഇന്നലെ സല്യൂട്ട് ചെയ്യുന്നു എന്നറിയാന്‍ വലിയ മാധ്യമ പടയാണ് കാത്ത് നിന്നത്.

സുരേഷ് ഗോപിയുടെ പരിപാടി കവര്‍ ചെയ്യാതെ മാറിനിന്ന ചാനലുകള്‍ക്കുള്ള കനത്ത അടിയാണ് കഴിഞ്ഞ ദിവസം കിട്ടിയത്. ലോക്കല്‍ ചാനലിന് മാത്രമാണ് സുരേഷ് ഗോപിയെ സല്യൂട്ട് അടിക്കുന്ന വിഷ്വല്‍ കിട്ടിയത്. ആ ചാനലിന്റെ വാട്ടര്‍ മാര്‍ക്ക് വച്ചാണ് കൊമ്പന്‍മാരായ ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അത് വീണ്ടും വരാതിരിക്കാന്‍ ചാനലുകള്‍ അണി നിരന്നു.

 



സല്യൂട്ട് വിവാദം കത്തി നില്‍ക്കെ ഇന്നലെ പാലായില്‍ തന്നെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച് സുരേഷ് ഗോപി എം.പി ചെവിയില്‍ മന്ത്രിച്ചു. അത് സസ്‌പെന്‍സായിരിക്കട്ടെയെന്ന് സുരേഷ് ഗോപി. വി.ഐ.പി പൊതുസ്ഥലത്ത് ചെവിയില്‍ പറഞ്ഞത് പുറത്തു പറയില്ലെന്ന് ഇന്‍സ്‌പെക്ടറും!

ഇന്നലെ ബിഷപ്പ് ഹൗസില്‍ വച്ചും തുടര്‍ന്ന് മുത്തോലി പഞ്ചായത്തില്‍ പൊതുപരിപാടി സ്ഥലത്തുവച്ചും സുരേഷ് ഗോപിയെ ടോംസണ്‍ സല്യൂട്ട് ചെയ്തു. രണ്ടാമത്തെ സല്യൂട്ട് തൊഴുകൈകളോടെ സ്വീകരിച്ച സുരേഷ് ഗോപി ടോംസണടുത്തേക്കു വന്ന് ചേര്‍ത്തുനിറുത്തി ചെവിയില്‍ എന്തോ പറഞ്ഞു. ചിരിച്ചു കൊണ്ട് ടോംസണ്‍ തലയാട്ടി.

 



ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അത് എന്നുമെന്റെ മനസില്‍ തന്നെ ഇരിക്കട്ടെ ' മാദ്ധ്യമപ്രവര്‍ത്തകര്‍ തുടരെ ചോദിച്ചപ്പോള്‍ ഇത്രമാത്രം പറഞ്ഞ് ടോംസണ്‍ തലയൂരി.


അതേസമയം സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്തെത്തി. സല്യൂട്ട് എന്ന് പറയുന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നും ആരെയും സല്യൂട്ട് ചെയ്യണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ രാഷ്ട്രീയ വേര്‍തിരിവ് വരുന്നത് അഗീകരിക്കില്ല. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

 



സല്യൂട്ട് വിവാദമാക്കിയതാരാണ്? ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ? പോലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അസോസിയേഷനോ, ആരുടെ അസോസിയേഷന്‍ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്. ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുള്ളതല്ല. അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാന്‍ പറ്റില്ല. അത് അവരുടെ ക്ഷേമത്തിന് മാത്രം. അതുവെച്ച് രാഷ്ട്രീയമൊന്നും കളിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്? അങ്ങനെ പറയാന്‍ പറ്റില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. നാട്ടുനടപ്പ് എന്ന് പറയുന്നത് രാജ്യത്തെ നിയമത്തെ അടിസ്ഥാനമാക്കിയാണ്. ഡിജിപി അല്ലേ നിര്‍ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കണ്ട എന്നവര്‍ വിശ്വസിക്കുന്നുവെങ്കില്‍ പാര്‍ലമെന്റിലെത്തി ചെയര്‍മാന് പരാതി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശം ഒന്നും നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹം ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണ് എന്ന് പറയുമ്പോള്‍ ഒരു വിഭാഗം അത് ഞങ്ങളെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഏറ്റെടുത്താലെങ്ങനാ? ഒരു മതത്തിനേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. ചില പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ടാകും. ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രര്‍ത്തകരോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (2 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends