മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അച്ഛനും മകനും യാത്രയായി..... ഇരുവരുടെയും വേര്‍പാട് താങ്ങാനാവാതെ ഉറ്റവരും ബന്ധുക്കളും
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അച്ഛനും മകനും യാത്രയായി..... പൂതക്കുഴിയില്‍ മുളേക്കുന്ന് പുന്നക്കാട്ടുമലയില് കെ.സി.മാത്യു (97, മുന്‍ ഉപദേശി സി.എസ്.ഐ. സഭ) മകന് ജേക്കബ് മാത്യു (രാജന് ബാബു 65) എന്നിവരാണു മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയില്‍ ശൗചാലയത്തില്‍ വീണ അച്ഛനെ എഴുന്നേല്‍പ്പിക്കുന്നതിനിടെ മകന് രാജന് ബാബു കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ രാജന് ബാബുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ വെച്ചശേഷം ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയതിനു പിന്നാലെ ഇന്നലെ രാവിലെ പിതാവ് കെ.സി. മാത്യുവും മരിക്കുകയായിരുന്നു. ഇരുവരുടെയും സംസ്കാരം പിന്നീട്.
ഒന്നാരമല, ഞക്കനാല്‍, കൊല്ലാട്,ചേലക്കൊമ്പ്, മച്ചുകാട്, മുട്ടമ്പലം, പൊന്‍കുന്നം, കൂത്രപ്പള്ളി, കരിനിലം, കൊമ്പനാല്‍ എന്നീ സഭകളില്‍ കെ.സി. മാത്യു സേവനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha