ലക്ഷദ്വീപില്‍ ഭരണകൂടം നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി
ലക്ഷദ്വീപില്‍ ഭരണകൂടം നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരായ ഹരജികള്‍ ഹൈകോടതി തള്ളി. ഡയറിഫാം അടച്ചുപൂട്ടല്‍, സ്കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്കരണം അടക്കമുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് തള്ളിയത്.
സേവ് ലക്ഷദ്വീപ് ഫോറം അടക്കമുള്ളവരാണ് പരിഷ്കാരങ്ങള്‍ക്കെതിരെ ഹൈകോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. വര്‍ഷങ്ങളായുള്ള ഡയറിഫാം അടച്ചുപൂട്ടുന്നത് തടയണമെന്നും ഇത് സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് ബീഫ് അടക്കമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്താണ് മറ്റൊരു ഹര്‍ജി നല്‍കിയിരുന്നത്. നയപരമായി എടുക്കുന്ന തീരുമാനമാണെന്നും അതില്‍ കോടതി ഇടപെടരുതെന്നും ആണ് ലക്ഷദ്വീപ് ഭരണകൂടം വാദിച്ചത്.
ദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ എന്നത് കരടുമാത്രമാണ്. അത് കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയിലാണെന്നും ഭരണകൂടം ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha