Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കനയ്യകുമാറിന് പിന്നാലെ എല്‍ദോ എബ്രഹാമും കോണ്‍ഗ്രസിലേക്കോ? വിയര്‍ത്ത് തളര്‍ന്ന് സി പി ഐ

18 SEPTEMBER 2021 10:19 AM IST
മലയാളി വാര്‍ത്ത

കനയ്യ കുമാറിന് പിന്നാലെ മൂവാറ്റുപുഴയിലെ മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാമും കോണ്‍ഗ്രസിലേക്കോ?

പി എസ് പ്രശാന്തിനെയും അനില്‍ കുമാറിനെയും പോലുള്ള നേതാക്കളെ എ .കെ ജി സെന്ററിലെത്തിച്ച് ചുവന്ന മാലയിട്ടതിനുള്ള പ്രതികാരത്തിനായി കാത്തിരിക്കുകയാണ് കെ സുധാകരനും വി.ഡി.സതീശനും. എല്‍ദോ എബ്രഹാമിനെയാണ് ഇവര്‍ നോട്ടമിട്ടിരിക്കുന്നത്. സി പി എം നേതാക്കളെ കൈക്കലാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുമെന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ടാണ് സി പി ഐ യെ നോട്ടമിട്ടിരിക്കുന്നത്.

 



മുതിര്‍ന്ന നേതാക്കളെ അപമാനിക്കുന്ന രീതി ഇടതു മുന്നണിയില്‍ പതിവില്ല.എന്നാല്‍ എല്‍ദോ എബ്രഹാം മുതിര്‍ന്ന നേതാവിനെതിരെ രംഗത്തെത്തിയത് കോണ്‍ഗ്രസില്‍ നിന്നു കിട്ടിയ ഗ്രീന്‍ സിഗ്‌നലിന്റെ തടിസ്ഥാനത്തിലാണെന്നു വേണം കരുതാന്‍.

സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തെയാണ് എല്‍ദോ പരോക്ഷമായി പരിഹസിച്ചതെങ്കിലും കാനത്തിന് ഉള്‍പ്പെടെ ക്യത്യമായ കുത്തുണ്ടായിരുന്നു. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എല്‍ദോ ഫേസ്ബുക്കില്‍ കുറിച്ചത്. മൂവാറ്റുപുഴയിലെ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തല്‍.

 



എല്‍ദോയുടെ ആര്‍ഭാട വിവാ?ഹം മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണമായെന്നായിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവാണ് ഈ കണ്ടെത്തല്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്. വിവാഹ നടത്തിപ്പിന് നേതൃത്വം നല്‍കിയ നേതാവ് തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ യോഗത്തില്‍ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ നല്‍കിയത്. അന്ന് വിവാഹത്തിന്റെ കാര്‍മ്മികരില്‍ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്റെ സദ്യ കഴിച്ചപ്പോഴും ഈ തോന്നല്‍ ഉണ്ടായില്ലേ എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.

എല്‍ദോയുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചട ങ്ങാണ് നടന്നത്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകരണം ചെയ്തു.2021 മെയ് 24 നാണ് മോള്‍ ജനിച്ചത്. എലൈന്‍ എന്നാല്‍ 'സൂര്യനെപ്പോലെ പ്രകാശിക്കുന്നവള്‍ ' എന്നാണ് എല്‍ദോ വിശ്വസിക്കുന്നത്.

 

 

മകള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മയുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാകും. ശരിയുടെ പക്ഷത്ത് ചേരും .തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും. തന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായെന്നാണ് എല്‍ദോ പറഞ്ഞത്. ജലത്താല്‍ ശുദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കുമെന്ന് എല്‍ദോ എഫ് ബി യില്‍ എഴുതി.


മൂവാറ്റുപുഴയില്‍ മുങ്ങി താണതെങ്ങനെ എന്ന് ചിന്തിച്ച് ചിന്തിച്ച് ജില്ലാ നേതൃത്വം എത്തിയ നിഗമനമാണ് വിചിത്രം. എംഎല്‍എയായിരിക്കുമ്പോള്‍ എല്‍ദോ എബ്രഹാമിന്റെ വിവാഹത്തിന് കിട്ടിയ മാധ്യമ ശ്രദ്ധയും വിഹാഹ നടത്തിപ്പിലെ ആഡംബരവും എതിരായി എന്നാണ് ജില്ലാ സെക്രട്ടറി പി.രാജുവിന്റെ കണ്ടെത്തല്‍. സിപിഐ സംസ്ഥാന കൗണ്‍സിലിലും ജില്ലയില്‍ സംപൂജ്യരായതിന്റെ കാരണം രാജു നിരത്തിയത് ഇങ്ങനെയാണ്.

 



പട്ടിണിയും ദാരിദ്ര്യവും ലാളിത്യവും പറഞ്ഞ് വോട്ട് നേടിയ എല്‍ദോ എബ്രഹാമിനെ 2016ല്‍ തെരഞ്ഞെടുത്ത മൂവാറ്റുപുഴക്കാര്‍ 2021ല്‍ എല്‍ദോയെ കൈവിട്ടതില്‍ മണ്ഡലത്തിലുണ്ടായ അടക്കം പറച്ചിലുകള്‍ പാര്‍ട്ടി യോഗത്തില്‍ ഉയര്‍ത്തിയതാണ് രാജുവിന് വിനയായത്.

ഓര്‍ത്തോഡോക്‌സ് യാക്കോബായ തര്‍ക്കത്തില്‍ ഒരു വിഭാഗത്തിന്റെ ആളായി എല്‍ദോ വിശേഷിപ്പിക്കപ്പെട്ടത് അടക്കം രാഷ്ട്രീയ കാരണങ്ങളും തോല്‍വിക്ക് കാരണമായതായി ചര്‍ച്ചയില്‍ ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന് ഒപ്പമെത്താന്‍ വ്യക്തിപരമായി എല്‍ദോക്കുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളും സിപിഐ ഗൗരവത്തോടെ കാണുന്നു. സാമ്പത്തിക പ്രതിസന്ധിയിലേക്ക് എല്‍ദോയെ തള്ളിവിടാതെ ബാധ്യതകള്‍ പാര്‍ട്ടി കൂടി ഏറ്റെടുക്കണമെന്ന അഭിപ്രായവും ശക്തമാണ്. കാനം പങ്കെടുത്ത് എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.



ഏതായാലും എല്‍ദോയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുമോ എന്നറിയില്ല. അത് എന്തായാലും ഇടതുമുന്നണിയില്‍ നിന്നും പ്രമുഖ നേതാക്കളെ കോണ്‍ഗ്രസിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends