സോഫ്റ്റ്ബോള്‍ ദേശീയ ചാമ്പ്യന്‍ഷിപ് മത്സര പരിശീലന ക്യാമ്പില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് കോവിഡ്.... ഒഡിഷയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം കേരള ടീമിന് നഷ്ടമായി
സോഫ്റ്റ്ബോള്‍ ദേശീയ ചാമ്പ്യന്‍ഷിപ് മത്സര പരിശീലന ക്യാമ്പില്‍ പങ്കെടുത്ത താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഒഡിഷയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരം കേരള ടീമിന് നഷ്ടമായി. ടീമിലെ ഇരുപത് അംഗങ്ങളില്‍ 14 പേര്‍ക്കും കോച്ചിനുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.
വെങ്ങാനൂരിലെ സ്കൂളിലാണ് കഴിഞ്ഞ രണ്ടുമുതല്‍ 16 വരെ ടീമിന്റെ പരിശീലനം. ആര്.ടി.പി.സി.ആര് നടത്തി കോവിഡ് നെഗറ്റിവ് സര്ട്ടിഫിക്കറ്റുമായെത്തിയവരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്.
പരിശീലനം പൂര്‍ത്തിയാക്കി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒഡിഷയിലേക്ക് ടീം പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ്
കായികതാരങ്ങള്‍ക്കും കോച്ചിനും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ടീമിലെ മറ്റുള്ളവരെ അധികൃതര്‍ നിരീക്ഷണത്തിലാക്കി. ക്യാമ്പില്‍ നിരിക്ഷണത്തിലുള്ളവര്ക്കായി ഇന്ന് പരിശോധന നടത്തും.
"
https://www.facebook.com/Malayalivartha