ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ധനമന്ത്രി

ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
ഇന്ധനവില കുറയ്ക്കാന്‍ സെസ് കുറയ്ക്കുകയാണ് വേണ്ടത്. ജിഎസ്ടി കൗണ്‍സിലില്‍ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിര്‍ത്തു.
ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് പല സംസ്ഥാനങ്ങളും . ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























