Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അപകട സമയത്ത് ബാൽക്കണിയുടെ നടുവിലായി ഒരു കസേരയുണ്ടായിരുന്നു; അപകടത്തിന് തൊട്ടുമുന്നേ ഭവ്യ ബാൽക്കണിയിൽ! സെക്യൂരിറ്റി ജീവനക്കാരൻ കണ്ട ആ കാഴ്ച്; പൊതുമരാമത്ത് സെക്രട്ടറിയെ മകളുടെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ

18 SEPTEMBER 2021 01:17 PM IST
മലയാളി വാര്‍ത്ത

പൊതുമരാമത്ത് സെക്രട്ടറിയെ മകളുടെ മരണത്തിൽ ദുരൂഹതകൾ ആരോപിച്ച് കഴിഞ്ഞ ദിവസം പോലീസ് രംഗത്തുവന്നിരുന്നു. കുട്ടി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതല്ല ആത്മഹത്യ ആയിരുന്നു എന്ന സംശയമാണ് പോലീസ് പ്രകടിപ്പിച്ചത്.

ഇപ്പോൾ ഇതാ ഈ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ വെളിപ്പെടുത്തൽ വളരെയധികം ശ്രദ്ധേയമാകുന്നു. കേസിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വെളിപ്പെടുത്തൽ ആണ് നടത്തിയിരിക്കുന്നത്. അപകട സമയത്ത് ബാൽക്കണിയുടെ നടുവിലായി ഒരു കസേരയുണ്ടായിരുന്നുവത്രേ .

അപകടത്തിന് തൊട്ടുമുന്നേ ഭവ്യ ബാൽക്കണിയിൽ കസേരയിൽ ഇരിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിനോട് പറഞ്ഞുവെന്ന സൂചനകൾ പുറത്ത് വരികയാണ് . ബാൽക്കണിയിൽ നെഞ്ചോളം ഉയരത്തിൽ ഹാന്റ് റെയിൽ സ്ഥാപിച്ചിട്ടുണ്ട്.

അതിന് മുകളിലൂടെ എത്തിവലിഞ്ഞ് നോക്കിയോ കസേരയിൽ കയറിനിന്നോ എന്നതടക്കം പൊലീസ് പരിശോധന വിധേയമാക്കുന്നുണ്ട്. ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവാണെന്നാണു പൊലീസ് പറയുന്നത് . ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും തലക്കുമേറ്റ പരിക്കാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു .

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിംഗ് ഫ്ളാറ്റിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു . പട്ടം കേന്ദ്രീയ വിദ്യാലയത്തിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഭവ്യ.

കവടിയാര്‍ നികുഞ്ജം ഫോര്‍ച്യൂണ്‍ 9 (എ) ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കാല്‍ വഴുതി വീണതാവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇപ്പോൾ ആ നിഗമനം മാറി ആത്മഹത്യ എന്ന നിഗമനത്തിലേക്കെത്തിയിരിക്കുകയാണ്.

സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടമാണോ ആത്മഹത്യയാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവം നടന്ന കവടിയാറിലെ നികുഞ്ജം ഫ്ളാറ്റിലെയും സമീപത്തെ ഫ്ളാറ്റിലെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട് .

ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് നിഗമനത്തിലെത്താനാണ് പൊലീസിന്റെ ശ്രമം . മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഭവ്യയുടെ മൃതദേഹം ഇന്നലെ രാവിലെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിക്കുകയായിരുന്നു.

അതേസമയം അപകടം നടന്ന സമയം മകൾ ബാൽക്കണയിൽനിന്ന് താഴേക്കു വീണതറിയാതെ അച്ഛൻ ലിഫ്റ്റിൽ മുകളിലത്തെ നിലയിലെത്തി. ഭാര്യ നിലവിളിച്ച് പുറത്തേക്കോടിവന്നത് കണ്ടാണ് മകൾക്ക് അപകടം പറ്റിയെന്ന് ആ അച്ഛൻ അറിയുന്നത്. അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായി.

മരാമത്ത് സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമാണ് ആനന്ദ് സിങ്.
ആനന്ദ് സിങ്ങും ഭാര്യയും രണ്ടു പെൺമക്കളുമാണു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെയാണ് ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലത്ത് വീണത് .

ഇതറിയാതെ അദ്ദേഹം മുകൾ നിലയിലെത്തിയപ്പോൾ ഭാര്യ നീലം സിങ് നിലവിളിച്ചു കൊണ്ടു പുറത്തേക്കോടി വരുന്നതാണു കണ്ടത്.വീഴ്ചയിൽ കട്ട പിടിച്ചതിനാലാകാണം ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ല. ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (5 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends