പോലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണം.... കാക്കി യൂണിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പൊലീസ്
പോലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണം.... കാക്കി യൂണിഫോം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ട് പൊലീസ്.
പോലീസിന്റെതിന് സമാനമായ യൂണിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി. പൊലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, വനം വകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാക്കി യൂണിഫോമാണ്.
പക്ഷേ, പൊലീസിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ ഇതര സേനാവിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍, ഒറ്റനോട്ടത്തില്‍ പൊലീസിന് സമാനമായാണ് ജനങ്ങള്‍ ഈ യൂണിഫോമിനെയും കാണുന്നതെന്നാണ് പൊലീസിന്റെ പരാതി. പോലീസ് ആക്ട് പ്രകാരം പോലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha