'കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം! വ്യാജ പുരാവസ്തുക്കൾ നൽകി കബളിപ്പിച്ച് മോൻസൺ മാവുങ്കൽ കോടികൾ തട്ടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ

വ്യാജ പുരാവസ്തുക്കൾ നൽകി കബളിപ്പിച്ച് മോൻസൺ മാവുങ്കൽ കോടികൾ തട്ടിയ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പടെ കേസില്‍ പ്രതികളാണ്.വി എം സുധീരന്‍ പറഞ്ഞു. കൂടാതെ 'കോണ്‍ഗ്രസില്‍ ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം. പാര്‍ലമെന്‍ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മത്സരത്തിനില്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുകയായിരുന്നു', വി എം സുധീരന്‍ പറഞ്ഞു.
അതേസമയം സംഭവത്തിൽ മോൻസന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം സ്വദേശിയായ ശിൽപി സുരേഷിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. വ്യാഴാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിയിലായിരുന്നു മോൻസനെ വിട്ടിരുന്നത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് രാവിലെ വിശദമായി ചോദ്യം ചെയ്യും. ചേർത്തലയിൽ കൊണ്ടുപോയുള്ള തെളിവെടുപ്പ് ഉണ്ടായേക്കില്ല. കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
https://www.facebook.com/Malayalivartha





















