പീഡനം ലക്ഷ്യമിട്ട് കരാട്ടെ–യോഗ ക്ലാസുകള്‍, അതിരാവിലെ മറ്റാരും വരാത്ത സമയത്ത് പരിശീലകന്‍റെ ലീലാവിലാസങ്ങള്‍

കൊച്ചി മരട് പീഡനക്കേസിൽ ജയിലിലായി ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം നടത്തിയ പ്രതി കരാട്ടെ– യോഗ പരിശീലകൻ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മരട് നിരവധി റോഡ് ബോധി ധർമ സ്കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ മലപ്പുറം പൊന്നാനി സ്വദേശി 39 കാരനായ രഞ്ജിത്താണ് പിടിയിലായത്. കരാട്ടെ– യോഗ ക്ലാസുകളുടെ മറവിലാണ് ഇയാള്‍ പീഡനം നടത്തിയത്.
ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെ ചൂഷണം ചെയ്യാൻ അതിരാവിലെയും വൈകിട്ടും പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. അതിരാവിലെ മറ്റാരും വരാത്ത സമയത്താണ് പരാതിക്കാരിയായ യുവതിക്ക് സമയം ക്രമീകരിച്ചിരുന്നത്. ഈ അവസരം മുതലെടുത്താണ് ഇയാള്‍ പരാതിക്കാരിയായ യുവതിയേയും ചൂഷണം ചെയ്തത്. മൂന്ന് വര്‍ഷമായി മരടില്‍ കെട്ടിടം വാടകയ്ക്ക് എടുത്ത് കരാട്ടെ- യോഗ പരിശീലന സ്ഥാപനം നടത്തി വരികയാണ് ഇയാൾ. സ്ത്രീകളും പുരുഷന്മാരുമായി ഒട്ടേറെ പേര്‍ ഈ സ്ഥാപനത്തില്‍ കരാട്ടെ, യോഗ തുടങ്ങിയവ പരിശീലിക്കാന്‍ എത്തിയിരുന്നു.
ഇതേ രീതിയില്‍ തമിഴ്‌നാട് സ്വദേശിനിയെ ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒന്നര വര്‍ഷം മുന്‍പ് മരട് പൊലീസ് കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. വിചാരണ നടക്കുന്ന ഈ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇയാള്‍ വീണ്ടും പീഡനം നടത്തിയത്. ഒട്ടേറെ യുവതികള്‍ ഇയാളുടെ ചൂഷണത്തിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാള്‍ മലപ്പുറത്തേക്ക് മുങ്ങുകയായിരുന്നു. മരട് പൊലീസ് പൊന്നാനിയിലെത്തിയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കേരളത്തില്‍ പല സ്ഥാപനങ്ങളുടേയും മറവില്‍ സ്ത്രീകളെ ചൂഷണം ചെയ്യുകയാണ്. ഇതറിയാതെ ഇരയാകുന്ന നിരവധി സ്ത്രീകളും പെണ്‍കുട്ടികളുമൊക്കെ നമ്മുടെ ഈ സമൂഹത്തിലുണ്ട്. നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും, ഇത് നടത്തുന്നവര്‍ സ്ത്രീകളെ ചൂഷണം ചെയ്യുക ഉദ്ദേശത്തോടെയാണ് ഇത് നടത്തുന്നത്.
https://www.facebook.com/Malayalivartha





















