പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠി കഴുത്തറുത്ത് കൊന്ന നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു... അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തപ്പോൾ കോളജില്‍ എത്തിയത് മുതല്‍ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങള്‍ ഭാവവിത്യാസമില്ലാതെ തുറന്ന് പറഞ്ഞ് അഭിഷേക്

കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് പ്രണയ പകയിൽ യുവാവ് പെൺകുട്ടിയുടെ ജീവനെടുത്തത്.ഇപ്പോഴിതാ നിഥിനയുടെ മൃതദേഹം സംസ്‌കരിച്ച വാർത്തകളാണ് പുറത്ത് വരുന്നത്. നിഥിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലില്‍ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.
തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചത്. അതിനിടെ പ്രതി അഭിഷേകിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
കോളജില്‍ എത്തിയത് മുതല്‍ കൊലപാതകം നടത്തിയതുവരെയുള്ള കാര്യങ്ങള്‍ അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്.
https://www.facebook.com/Malayalivartha





















