പ്ലസ് ടു വിദ്യാര്‍ത്ഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവം; കാമുകന്‍ അറസ്റ്റില്‍

വിഷം കഴിക്കുന്നതിന്റെ വീഡിയോ കാമുകന് അയച്ച ശേഷം പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. സംഭവത്തില്‍ ആംബുലന്‍സ് സഹായിയായ കാമുകനെ പോലീസ് അറസ്റ്റില്‍. കിളിമാനൂര്‍ ആലത്തുകാവ് കെ.കെ. ജംഗ്ഷനില്‍ മഠത്തില്‍ വിളാകത്തുവീട്ടില്‍ ജിഷ്ണു എസ്.നായര്‍ (27) ആണ് പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പുറമേ പോക്‌സോയും പോലീസ് ചുമത്തിയിട്ടുണ്ട്.
കിളിമാനൂര്‍ കണ്ണയംകോട് വി.എസ് മന്‍സിലില്‍ ഷാജഹാന്‍-സബീനാബീവി ദമ്ബതികളുടെ മകള്‍ അല്‍ഫിയ (17) ചികിത്സയിലിരിക്കെ കഴിഞ്ഞ 30നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. 26ന് വിഷം കഴിച്ചത് പെണ്‍കുട്ടി വീട്ടുകാരില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിക്കുംമുമ്പ് തന്നെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയും ചെയ്തു.
അതേസമയം വീഡിയോ ജിഷ്ണു പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണിക്കുകയോ വിവരം പറയുകയോ ചെയ്തതുമില്ല. മരണശേഷം, അന്വേഷണം ആവശ്യപ്പെട്ട് ഷാജഹാന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കയ്യോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha





















