സ്‍കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റ അറുപതുകാരൻ മരിച്ചു

കാസര്‍കോട് കര്‍മ്മംതൊടിയില്‍ സ്‍കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്ബു നായരാണ് മരിച്ചത്. 60 വയസായിരുന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനാന്തര പാതയില്‍ രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനം മറിഞ്ഞ് തെറിച്ചുവീണ കുഞ്ഞമ്ബു നായരുടെ തലയ്ക്കാണ് പരിക്കേറ്റത്.
കുഞ്ഞമ്ബു നായരെ ആദ്യം മുള്ളേരിയ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളുരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ മരണം സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചത്തു.
https://www.facebook.com/Malayalivartha





















