നിതിനയെ കൊലപ്പെടുത്തിയ അഭിഷേകിനെ പാലാ കോളേജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി!! കൊലപാതകം നടത്തിയ രീതി പ്രതി പുനരാവിഷ്കരിച്ചു, പരീക്ഷയില്‍ നിന്നും നേരത്തെ പുറത്തിറങ്ങിയ അഭിഷേക് സിമന്‍റ് ബെഞ്ചില്‍ നിതിനയെ കാത്തിരുന്ന രീതി കാണിച്ചു കൊടുത്തു... നിതിനയുടെ ഭാഗം അഭിനയിച്ചത് പൊലീസുകാരൻ

നിതിനയുടെ കൊലപാതകത്തില്‍ പ്രതിയായ സഹപാഠിയെ ഉച്ചയ്ക്ക് രണ്ടരയോടെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് കഴിഞ്ഞു. പാലാ ഡിവൈഎസ്പി ഓഫീസില്‍ നിന്നാണ് പ്രതിയെ തെളിവെടുപ്പിനായി കോളേജ് ക്യാമ്പസില്‍ എത്തിച്ചത്.
കൊലപാതകം നടത്തിയ രീതി പ്രതിയെ കൊണ്ട് പോലീസ് പുനരാവിഷ്കരിക്കുകയായിരുന്നു. എസ് കെ പി തോംസണ്‍ നിതിനയുടെ ഭാഗം അഭിനയിച്ചു. പരീക്ഷയില്‍ നിന്നും നേരത്തെ പുറത്തിറങ്ങിയ അഭിഷേക് സിമന്‍റ് ബെഞ്ചില്‍ നിതിനയെ കാത്തിരുന്ന രീതി കാണിച്ചു കൊടുത്തു.
മൊബൈല്‍ ഫോണില്‍ സംസാരിച്ച എത്തിയ നിതിനയോട് അഭിഷേക് സംസാരിക്കുന്നതും കഴുത്തിനു പിടിച്ചു നിതിനയെ കൊലപ്പെടുത്തിയ രീതിയും അഭിഷേക് എസ് എച്ച് യോട് വിശദീകരിച്ചു.
കൊലപാതകത്തിന് ശേഷം സമീപത്തെ ബെഞ്ചില്‍ പോയി അഭിഷേക് ഇരുന്നതും അഭിനയിച്ചു കാണിച്ചു. വേഗത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് പ്രതിയെ തിരികെ കൊണ്ടുപോകുകയും ചെയ്തു.
https://www.facebook.com/Malayalivartha





















