സിപിഎം തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം സജ്ജമാകുന്നു; പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 6.4 കോടി മുടക്കി 32 സെന്റ് സ്ഥലം വാങ്ങി സിപിഎം

സിപിഎം തലസ്ഥാനത്ത് പുതിയ ആസ്ഥാന മന്ദിരം സജ്ജമാകുന്നു. പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 6.4 കോടി മുടക്കി 32 സെന്റ് സ്ഥലം വാങ്ങിയിരിക്കുകയാണ് സിപിഎം. പാർട്ടി പ്രവർത്തനത്തിന് വേണ്ടി പണം കണ്ടെത്തുന്ന കാര്യത്തിൽ സിപിഎം എന്നും മികച്ച് തന്നെ നിൽക്കുന്നുണ്ട്. ബക്കറ്റ് പിരിവിനെ കുറിച്ച് എതിരാളികൾ പുച്ഛിക്കുന്നുണ്ട്. എന്നാൽ കോടികൾ ഈ വഴിയിലൂടെ പിരിച്ചെടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
പണത്തിന്റെ കാര്യത്തിൽ സിപിഎം വളരെ മുന്നിലാണ് . തുടർഭരണം നേടിയതോടെയാണ് പാർട്ടിയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ തയ്യാറെടുക്കുന്നത് . നിലവിൽ പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം പാളയത്തെ എകെജി സെന്ററിന് എതിർവശത്ത് 32 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട് . 6.4 കോടി രൂപയാണ് പ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് .
രൂപരേഖ തയാറാക്കി ഉടൻ നിർമ്മാണം തുടങ്ങുമെന്ന വിവരവും പുറത്ത് വരുന്നുണ്ട് . കഴിഞ്ഞ മാസം 25നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരിൽ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ സ്ഥലം രജിസ്റ്റർ ചെയ്തത്. ബ്ലോക്ക് നമ്പർ 75; റീസർവേ നമ്പർ 28 ആണ് .
മൊത്തം 34 പേരിൽനിന്നായിരുന്നു 31.95 സെന്റ് സ്ഥലം വാങ്ങിയത്. എകെജി സെന്ററിലായിരുന്നു റജിസ്‌ട്രേഷനുമായി ബന്ധപ്പട്ടുള്ള കാര്യങ്ങൾ നടന്നത് . എകെജി സെന്ററിനു മുന്നിൽനിന്ന് എംജി റോഡിലെ സ്‌പെൻസർ ജംക്ഷനിലേക്കുള്ള ഡോ. എൻ.എസ്.വാരിയർ റോഡിന്റെ വശത്തായിട്ടാണ് പുതിയ സ്ഥലം വാങ്ങിച്ചിരിക്കുന്നത് .
പാർട്ടി നേതാക്കൾ താമസിക്കുന്ന ഫ്‌ളാറ്റും ഇതിനടുത്തായിട്ടാണ് ഉള്ളത്. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ എകെജി സെന്റർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ ചട്ടങ്ങൾ ലംഘിച്ചാണെന്ന ആരോപണം ശക്തമാകുന്നുണ്ട്.
1977 ലാണ് കേരള സർവകലാശാലാ വളപ്പിൽനിന്നു 34.4 സെന്റ് സ്ഥലം എകെജി സ്മാരകത്തിനായി പതിച്ചുനൽകിയത്. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തായിരുന്നു ഇത് സംഭവിച്ചത്. സർവകലാശാലയും 15 സെന്റ് നൽകുകയുണ്ടായി .
എന്നാൽ പിന്നീട് സർവകലാശാലയുടെ സ്ഥലം കയ്യേറിയെന്ന ആരോപണം നിയമസഭയിൽ ശക്തമായി . പക്ഷേ എകെജി സെന്റർ പാർട്ടി ആസ്ഥാനമായി ഉപയോഗിക്കുന്നത് നിയമപ്രകാരമാണെന്നാണ് സിപിഎം സ്വീക്കരിച്ചിരിക്കുന്ന നിലപാട്.
ദേശീയ തലത്തിൽ ബിജെപി ചെയ്യുന്ന കാര്യങ്ങൾ അതെ പോലെ തന്നെ സംസ്ഥാനത്തെ സിപിഎം ഇവിടെ ചെയ്യുകയാണെന്ന് ആരോപണം ശക്തമാകുന്നുണ്ട് . അത് ശരിയായുള്ള ദേശീയ തലത്തിൽ ആസ്ഥാന മന്ദിരം പണിത ബിജെപി മാതൃക തന്നെയാണ് ഇവിടെയും സിപിഎം സ്വീകരിച്ചിരിക്കുന്നത് . ചില കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് ദേശീയ തലത്തിലും സിപിഎം വലിയ ആസ്ഥിയുള്ള പാർട്ടിയാണ്.
സിപിഎമ്മിന്റെ സ്വത്ത് പണമായി, 20,000 കോടിയിലേറെ വരുന്നെന്ന വാർത്തകളും നേരത്തെ സംഭവിച്ചിട്ടുണ്ട് . 1998 ലെ കണക്കുകൾ പ്രകാരം, പണമായുള്ള സമ്പാദ്യം 20,000 കോടിയിലേറെയാണ്. എന്നാൽ ഈ വർത്തയ്‌ക്കെതിരെ സിപിഎം പ്രതിഷേധിച്ചില്ല.
അപകീർത്തികരമായ വാർത്ത കൊടുത്തതിന് പത്രത്തിനെതിരേ നിയമനടപടി സ്വീകരിച്ചിട്ടില്ല.സിപിഎം ഇപ്പോൾ കേരളത്തിൽ വൻ ഓഫീസുകളുള്ള കോർപ്പറേറ്റ് സ്ഥാപനത്തെ വെല്ലുന്ന പാർട്ടിയായി വളർന്നിരിക്കുകയാണ്.
https://www.facebook.com/Malayalivartha























