സംസ്ഥാനത്തെ നൈപുണ്യ വികസനം; വിവിധ വകുപ്പുകളുടെ അധീനതയിൽ പ്രവർത്തിക്കുന്ന തൊഴിൽ - നൈപുണ്യ പരിശീലന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് സമഗ്രമായ ഒരു സ്കിൽ പോളിസിയും ഒരു സ്കിൽ ഡവലപ്മെന്റ് അതോറിറ്റിയും രൂപീകരിക്കേണ്ടതിന്റെ ആവശ്യകത

സംസ്ഥാനത്തെ നൈപുണ്യ വികസനം ഏകോപിപ്പിക്കുന്നതിന് ഉതകുന്ന തരത്തില്‍ ഉള്ള സ്കില്‍ പോളിസിയുടെ ആദ്യ കരട് തയ്യാറാക്കിയെങ്കിലും മറ്റു വകപ്പുകളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന് അന്തിമ രൂപം നൽകുന്നതിന് സാധിക്കുകയുള്ളു. ഇത് അടിയന്തിരമായി പൂര്‍ത്തിയാക്കി നൈപുണ്യ വികസന നയത്തിന് അന്തിമ രൂപം നല്‍കുന്നതാണ്.
സംസ്ഥാനത്ത് നൈപുണ്യവികസന അതോറിറ്റി രൂപീകരിച്ചിട്ടില്ല. എങ്കിലും തൊഴില്‍ മേഖലയുടെ ഗുണവും കാര്യക്ഷമതയും വര്‍ധിപ്പിച്ച് ഉല്പാദനക്ഷമതയും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കുന്നതിന്, യുവജനതയെ അന്താരാഷ്ട നിലവാരത്തിലും വ്യവസായ മേഖല ആവശ്യപ്പെടുന്ന തരത്തിലും തൊഴില്‍ നൈപുണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയും ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിനെ (KASE) സംസ്ഥാന നൈപുണ്യ വികസന മിഷനായി നിയോഗിച്ചിട്ടുണ്ട്.
കൂടാതെ സംസ്ഥാനത്തിന്റെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു കേന്ദ്രീകൃത സംവിധാനം എന്ന നിലയില്‍ 28/05/2018-ലെ G.O.(P) No. 47/2018/LBR ഉത്തരവ് പ്രകാരം സംസ്ഥാന നൈപുണ്യ വികസന മിഷനായ KASE-നെ സ്കില്‍ സെക്രട്ടേറിയേറ്റായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മേൽ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന്റെ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങൾ നിയന്ത്രിക്കുന്നതിന് / ക്രമപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ബഹു. മുഖ്യമന്ത്രി എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ ആയ സ്റ്റേറ്റ് ലെവല്‍ സ്റ്റിയറിംഗ് കൗണ്‍സിലും ചീഫ് സെക്രട്ടറി എക്സ് ഒഫീഷ്യോ ചെയര്‍മാന്‍ ആയ ഹൈ പവര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്, കൂടാതെ നൈപുണ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന കാര്യങ്ങള്‍ക്ക് സുപ്രധാന ഉപദേശങ്ങള്‍ സ്കില്‍ സെക്രട്ടേറിയേറ്റിനു നല്‍കുന്നതിനായി ഓരോ മേഖലയിലും ഒരു ബിസിനസ്സ് അഡ്വൈസറി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാനതല നൈപുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി KASE-നെ സ്കില്‍ ഡെവലപ്മെന്റ് മിഷനായി നിയോഗിച്ചിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേകമായി സ്കിൽ ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കേണ്ട സാഹചര്യം നിലവിലില്ല.
https://www.facebook.com/Malayalivartha























