എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്; ഇരകളെ സൃഷ്ടിച്ചത് സംസ്ഥാനമാണ്; അതുകൊണ്ടു തന്നെ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും സംസ്ഥാനത്തിനുണ്ട്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇരകളെ സൃഷ്ടിച്ചത് സംസ്ഥാനമാണ്.
അതുകൊണ്ടു തന്നെ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും സംസ്ഥാനത്തിനുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല.
നിരന്തരം ആവശ്യപ്പെട്ടിട്ടും സെല്‍ പുനഃസംഘടിപ്പിക്കാന്‍ തയാറാകുന്നില്ല. ഇരകളെയും സാമൂഹിക പ്രവര്‍ത്തകരെയും അധിക്ഷേപിച്ച മുന്‍ ജില്ലാ കളക്ടറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കീടനാശിനി കോര്‍പറേറ്റുകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മുവായിരത്തിലധികം പേര്‍ക്ക് സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച അടിയന്തിര പ്രമേയത്തിൽ ഇടപെട്ട് നടത്തിയ പ്രസംഗം. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ഡോ. ആർ ബിന്ദു രംഗത്ത് വന്നു .
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസമടക്കമുള്ള ആശ്വാസ-ചികിത്സാ നടപടികളിൽ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളിലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന റെമഡിയല്‍ സെല്ലിന്റെ പ്രവര്‍ത്തനം മുടക്കം കൂടാതെ നടക്കുന്നു . പുതിയ നിയമസഭ നിലവിൽവന്ന സാഹചര്യത്തിൽ സെൽ പുനഃസംഘടിപ്പിക്കാൻ നടപടിയെടുത്തുവരികയാണ് - മന്ത്രി നിയമസഭയെ അറിയിച്ചു.
ദുരിതബാധിതർക്കായി നടത്തിയ പ്രവർത്തനങ്ങൾ മന്ത്രി സഭയിൽ വിശദീകരിച്ചു.നഷ്ടപരിഹാര സാമ്പത്തികസഹായമായി 171 കോടി രൂപയും ചികിത്സാസഹായമായി 16.83 കോടി രൂപയും വായ്പ എഴുതിത്തള്ളിയ ഇനത്തില്‍ 6.82 കോടി രൂപയും പെന്‍ഷനായി 81.42 കോടി രൂപയും ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഇനത്തില്‍ 4.54 കോടി രൂപയും ദുരിതബാധിത കുടുംബത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കോളര്‍ഷിപ്പിനത്തില്‍ 4.44 കോടി രൂപയും സൗജന്യറേഷന്‍ ഇനത്തില്‍ 82 ലക്ഷം രൂപയും നല്‍കിയെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha























