കൊച്ചിയില്‍ മതിലിടിഞ്ഞ് വീണ് അപകടം, ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചിയില്‍ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആന്ധ്രാ ചിറ്റൂര്‍ സ്വദേശിയായ ധന്‍പാലാണ് മരിച്ചത്. ഇയാള്‍ മതിലിന് അടിയില്‍ അകപ്പെട്ടുപോയെന്നാണ് അറിയാന്‍ കഴിയുന്നത്.രക്ഷാപ്രവര്‍ത്തനം ശ്രമകരമായതിനെ തുടര്‍ന്ന് അവസാനമായിരുന്നു ധന്‍പാലിനെ പുറത്തെടുക്കാനായത്. മൂന്നുപേരാണ് അപകടത്തില്‍ പെട്ടത്.ബാക്കി രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവർക്കാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. ഇവരും ആന്ധ്രാ ചിറ്റൂര്‍ സ്വദേശികളാണ്.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് അറിയാന്‍ കഴിയുന്നത്.കൊച്ചി കലൂരിലെ ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്‍റെ ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. പദ്ധതിയുടെ ഭാഗമായിട്ടുള്ള ഓട നിർമ്മാണത്തിൽ ഏർപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതിൽ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞ് വീണതാണെന്നാണ് പ്രാഥമിക നിഗമനം. മതിലിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കാണികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.അപകടത്തില്‍ പെട്ട മൂന്ന് പേരേയും പുറത്തെടുത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായാണ് അറിയുന്നത്.
https://www.facebook.com/Malayalivartha























