നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. പേഴുംപാറ സ്വദേശി ലിജോ രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പെരുന്നാട്ടില്‍ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
പേയ്‌പെറില്‍ എഴുതിയ മൊബൈല്‍ നമ്ബര്‍ ലിജോ രാജ് പെണ്‍കുട്ടി നേരെ എറിയുകയും എന്നാല്‍ പെണ്‍കുട്ടി ഇത് ശ്രദ്ധിക്കാതെ നടന്നു പോവുകയും ചെയ്തു. തുടര്‍ന്ന് റോഡ് ക്രോസ് ചെയ്യുന്ന സമയം കാര്‍ മുന്നില്‍ നിര്‍ത്തി പെണ്‍കുട്ടിയുടെ ഷോളില്‍ പിടിച്ച് വലിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























