ഓട നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞു വീണ് അപകടം; തൊഴിലാളി മരിച്ചു; മരണപ്പെട്ടത് ആന്ധ്രാ ചിറ്റൂര്‍ സ്വദേശി ധന്‍പാൽ; പരിക്കേറ്റ മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

കലൂരില്‍ മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ആന്ധ്രാ ചിറ്റൂര്‍ സ്വദേശി ധന്‍പാലാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. ഓട നിര്‍മ്മാണത്തിനിടെ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. മൂന്നു പേരാണ് ഇതിനടിയില്‍ കുടുങ്ങിയത്. രണ്ടുപേരെ അഗ്‌നിശമനസേന പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ധന്‍പാലിനെ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇയാളുടെ കാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് ഇയാളെ അഗ്‌നിശമനസേന പിന്നീട് പുറത്തെടുത്തത്.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. കാലപ്പഴക്കം കാരണം മതില്‍ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























