പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത സംഭവം; പിങ്ക് പോലീസിനെ യൂണിഫോം അണിഞ്ഞുള്ള ജോലികളില്‍ നിന്നും ഒഴിവാക്കണമെന്ന് കമ്മീഷന്‍

കേരളത്തിലാകെ ചർച്ചയായ വിഷയമാണ് ആറ്റിങ്ങലില്‍ പിതാവിനെയും മകളെയും മോഷ്ടാക്കള്‍ എന്ന് മുദ്രകുത്തി പരസ്യ വിചാരണ നടത്തിയ സംഭവം. ഇതിനെ തുടർന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി നിര്‍ദേശിച്ച് പട്ടികജാതി-പട്ടികവര്‍ഗ കമീഷന്.
ഉദ്യോഗസ്ഥയെ യൂണിഫോം അണിഞ്ഞുള്ള ജോലികളില്‍ നിന്നും ഒഴിവാക്കണം. സമഗ്ര അന്വേഷണം വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണമെന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൊത്തം അപമാനകരമാണെന്നും കമ്മീഷന്‍ വിലയിരുത്തി.
മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ ചെയ്തതിനാണ് നടപടി. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ രജിതയെ റൂറല്‍ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥ തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് നടപടി.
https://www.facebook.com/Malayalivartha























