ബുധനാഴ്ച്ച മുതല്‍ വെള്ളിയാഴ്ച്ച വിക്ടേഴ്‌സില്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല; ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് ശക്തമായി മഴ പെയ്യുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രമാണിച്ച് ബുധന്‍ മുതല്‍ വെള്ളി വരെ കൈറ്റ് വിക്ടേഴ്‌സില്‍ ഫസ്റ്റ് ബെല്‍ റഗുലര്‍ ക്ലാസുകള്‍ ഉണ്ടാകില്ല. കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് ആണ് ഇക്കാര്യം അറിയിച്ചത്.
റഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഈ മൂന്നു ദിവസങ്ങളില്‍ ശനി മുതല്‍ തിങ്കള്‍ വരെയുള്ള ക്ലാസുകളുടെ പുനഃസംപ്രേഷണം അതേ ക്രമത്തില്‍ ആയിരിക്കും. ഇതേ ക്ലാസുകള്‍ പിന്നീട് കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലിലും ഒരിക്കല്‍ കൂടി ലഭ്യമാക്കും. ശനിയാഴ്ചയ്ക്ക് ശേഷമുള്ള ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും കൈറ്റ് സിഇഒ അറിയിച്ചു.
https://www.facebook.com/Malayalivartha

























