Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളികളുടെ ഇഷ്ട രാജ്യം... ജീവിക്കാനും ജോലി ചെയ്യാനും നല്ല നാലാമത്തെ രാജ്യം എന്ന ബഹുമതി ഈ ഗള്‍ഫ് രാജ്യത്തിന് സ്വന്തം; ഗള്‍ഫ് രാജ്യത്തെ പോലീസിന് മറ്റൊരു കയ്യടി; തെളിവുകളൊന്നുമില്ലാതെ വാഹന മോഷണക്കേസിലെ പ്രതികളെ പിടികൂടിയത് ഞൊടിയിടകൊണ്ട്

20 OCTOBER 2021 10:49 AM IST
മലയാളി വാര്‍ത്ത

സമാധാനപരമായി ജോലി ചെയ്ത് ജീവിക്കുക എന്നതാണ് ഏതൊരാളുടേയും ലക്ഷ്യം. ആ ഒരു ലക്ഷ്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ഗള്‍ഫ് രാജ്യത്തിന് ഒരു ബഹുമതി കൂടി.

ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് യു.എ.ഇ. എന്ന ഗള്‍ഫ് രാജ്യം. എച്ച്.എസ്.ബി.സിയുടെ പതിനാലാമത് വാര്‍ഷിക എക്‌സ്പാറ്റ് എക്‌സ്‌പ്ലോറര്‍ പഠനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. നിലവില്‍ സ്വിറ്റ്‌സര്‍ലന്റ്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളാണ് യു.എ.ഇക്ക് മുകളിലുളളത്. നേരത്തെയുണ്ടായിരുന്നതില്‍ നിന്നും പത്ത് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറിയാണ് യുഎഇ മുന്നേറ്റം നടത്തിയത്.

 



വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഇരുപതിനായിരത്തിലധികം ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ നിന്നുമാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. യു.എ.ഇയില്‍ സര്‍വേയില്‍ പങ്കെടുത്ത 82 ശതമാനം പ്രവാസികളും അടുത്ത പന്ത്രണ്ട് മാസത്തില്‍ ജീവിതം വീണ്ടും സുസ്ഥിരവും സാധാരണവുമാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയില്‍ അമര്‍ന്നതിന്റെ ആഘാതത്തില്‍ നിന്നും മുക്തമായിട്ടില്ലാത്ത വേളയിലാണ് ഇത്തരമൊരു പ്രതികരണം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം യുഎഇയിലെ പോലീസിനെ പറ്റി അഭിനന്ദന പ്രവാഹമാണ് ഉണ്ടായിരിക്കുന്നത്. വിലകൂടിയ കാര്‍ തന്ത്രപരമായി മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ ഷാര്‍ജ പൊലീസ് അറസ്റ്റുചെയ്തു. അറബികള്‍ ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് നിരവധി ബാങ്കുകളുടെ ചെക്കുബുക്കുകളും മറ്റു രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ചിലത് വ്യാജമാണെന്നാണ് റിപ്പോര്‍ട്ട്.

വാഹനം വില്‍ക്കാനുണ്ടെന്നറിഞ്ഞതോടെ തന്ത്രപരമായാണ് പ്രതികള്‍ ഉടമയെ സമീപിച്ചത്. സംഘത്തിലൊരാള്‍ ഉടമയുടെ അടുത്തെത്തി വാഹനം വാങ്ങാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചു. വിലപറഞ്ഞ് കരാര്‍ ഉറപ്പിച്ചു. ഇടപാട് പൂര്‍ത്തിയാക്കാന്‍ രണ്ടുമണിക്കൂര്‍ സമയം വേണമെന്നും അയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ബലം പ്രയോഗിച്ച് കാറുമായി കടക്കുകയായിരുന്നു.

 



പരാതി ലഭിച്ചയുടന്‍ വവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ റാസ് അല്‍ ഖൈമയിലെ സംഘത്തിന്റെ കേന്ദ്രം പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വാഹനമോഷ്ടാക്കളെ അറസ്റ്റുചെയ്യുകയും വാഹനം പിടിച്ചെടുക്കയും ചെയ്തു. പ്രതികളെ തിരിച്ചറിയാനുള്ള വ്യക്തമായ തെളിവുകളൊന്നും ഇല്ലാതിരിക്കെ ഞൊടിയിടകൊണ്ട് അവരെ അറസ്റ്റുചെയ്ത പൊലീസിന് അഭിനന്ദന പ്രവാഹമാണിപ്പോള്‍.

ഇതിന് പിന്നാലെയാണ് യുഎഇയ്ക്കും അഭിമാനമായി ബഹുമതി ലഭിച്ചിരിക്കുന്നത്. യു.എ.ഇയിലെ ജീവിത നിലവാരമാണ് പ്രവാസികളെ ഉദ്ദേശിച്ചതിലും കൂടുതല്‍ കാലം അവിടെ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്. യു.എ.ഇയിലെ മിക്ക പ്രവാസികളും (86 ശതമാനം) പറയുന്നത് അവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം അവരുടെ മാതൃരാജ്യത്തേക്കാള്‍ മികച്ചതാണെന്നാണ്. 11 ശതമാനം പേര്‍ മാത്രമാണ് കൊവിഡ് കാരണം യു.എ.ഇയില്‍ താമസിക്കാനുള്ള പദ്ധതി മാറ്റിയതായി പറഞ്ഞത്.

 



യു.എ.ഇ.യുടെ പുരോഗതി ആ രാജ്യത്തെ അവരുടെ ഭവനമാക്കുന്ന അനേകര്‍ക്ക് ആകര്‍ഷകമാണെന്ന് പഠനം പറയുന്നു. അവരുടെ വരുമാനം (56 ശതമാനം) മെച്ചപ്പെടുത്തുക, കരിയറില്‍ (49 ശതമാനം) മുന്നേറുക, ജീവിത നിലവാരം (43 ശതമാനം) മെച്ചപ്പെടുത്തുക എന്നിവയാണ് യു.എ.ഇയിലേക്ക് പോകാന്‍ പ്രവാസികള്‍ തിരഞ്ഞെടുത്ത മൂന്ന് കാരണങ്ങളായി പഠനം കണ്ടെത്തിയത്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ബഹ്‌റൈനും ഖത്തറും എട്ടും പത്തും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends