കോട്ടയം, ഇടുക്കി ജില്ലകളില്‍ ഭൂരിഭാഗം കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളും പുനരാരംഭിച്ചു.. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിര്‍ത്തിവച്ചു

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഭൂരിഭാഗം കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകളും പുനരാരംഭിച്ചു. ജലനിരപ്പ് കുറഞ്ഞതിനാലാണ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചത്.
കുട്ടിക്കാനം- മുണ്ടക്കയം സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കുട്ടിക്കാനം- വാഗമണ്‍-കോട്ടയം സര്‍വീസ് തുടങ്ങി. അമ്പലപ്പുഴ-തിരുവല്ല കെ എസ് ആര്‍ ടി സി സര്‍വീസ് വീണ്ടും തുടങ്ങി.
അതേസമയം കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഈ മാസം 25 വരെ പ്രവേശനം നിര്‍ത്തിവച്ചു.അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചത്.
"
https://www.facebook.com/Malayalivartha

























