Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ പരിഹാരം കണ്ടെത്തണം; പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമാണ് കേരളത്തിന്റെ മനസ്;പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

20 OCTOBER 2021 11:00 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മഴക്കെടുതിയിൽ പ്രതികരിച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രംഗത്ത്. മഴക്കെടുതിയോട് അനുബന്ധിച്ച് നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടങ്ങളും സംഭവിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് പറയാനുള്ളത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചിരിക്കുന്നത്.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്ന് ഗവർണർ പറഞ്ഞു . പ്രകൃതിക്ഷോഭത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഒപ്പമാണ് കേരളത്തിന്റെ മനസെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് കല്ലിയൂരിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെയായിരുന്നു ഗവർണറുടെ പ്രതികരണം. കേരളം കൂടാതെ രാജ്യത്തെ മറ്റ് ഇരുപതോളം സംസ്ഥാനങ്ങളിൽ അതിശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്. നിലവിൽ എല്ലാ ജനങ്ങളും ആശങ്കയിലാണ്. പരിസ്ഥിതി സംരക്ഷണത്തിൽ അത്യധികം ശ്രദ്ധചെലുത്തണമെന്നാണ് ദുരന്തങ്ങൾ ഓർമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 250ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയിട്ടുള്ളത്. ഒക്ടോബർ 12 മുതലുണ്ടായ പ്രളയസമാന സാഹചര്യത്തിൽ 39 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ 39 മരണങ്ങൾ സംഭവിച്ചതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു . ഇനിയും അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നും മുൻകരുതലുകൾ കർശനമാക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി .

റെഡ് അലർട്ടിന് സമാനമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനാണ് കളക്ടർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചതായും നേവിയുടേയും വ്യോമസേനയുടേയും മൂന്ന് ഹെലികോപ്റ്ററുകൾ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ചുരുക്കം സമയത്തിലാണ് മുന്നറിയിപ്പുകളിൽ മാറ്റം വരുന്നത്.

അതിനാൽ ദുരന്തമുഖത്തേക്ക് ജനങ്ങൾ അനാവശ്യ യാത്ര നടത്തരുതെന്നും മന്ത്രി നിർദേശിച്ചു.സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്‌ക്കാണ് മുന്നറിയിപ്പ്. നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഈ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

തെക്ക് പടിഞ്ഞാറൻ കാലവർഷം പിൻവലിയുന്നതിനൊപ്പം തുലാവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാകുന്നത് തീരപ്രദേശങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.  മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിൽ ചില നിര്‍ദേശങ്ങൾ പുറത്ത് വന്നിട്ടുണ്ട് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends