Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെട്ടിയിട്ട് ഉപദ്രവിച്ച പശുക്കിടാവ് ചത്തകേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍, സുമേഷിനെ സംബന്ധിച്ച സൂചന ലഭിച്ചത് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന്

20 OCTOBER 2021 11:14 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം കെട്ടിയിട്ട് ഉപദ്രവിച്ച പശുക്കിടാവ് ചത്തകേസില്‍ യുവാക്കളെ പോലീസ് പിടികൂടി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റില്‍ രാജുഭായി എന്ന സുമേഷ് (36), അഞ്ചാലൂമൂട് പനയം രേവതി ഭവനില്‍ മനു എന്ന ഹരി (24) എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ പ്രതികളെ റിമാന്‍ഡ്ചെയ്തു.

തിങ്കളാഴ്ച വെളുപ്പിന് ഇരവിപുരം തെക്കുംഭാഗം പനമൂട് സ്വദേശി ജയചന്ദ്രന്റെ 20 മാസം പ്രായമുള്ള പശുക്കിടാവാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പശുക്കിടാവിനെ കെട്ടിയിരുന്ന മരത്തില്‍നിന്ന് അഴിച്ചുമാറ്റി മറ്റൊരു തെങ്ങിനോടു ചേര്‍ത്തുകെട്ടി ഉപദ്രവിക്കവെ കഴുത്തിലെ കുരുക്കു മുറുകി ചാവുകയായിരുന്നു. ഇതേതുടര്‍ന്ന് പശുക്കിടാവിനെ ഉപേക്ഷിച്ച്‌ സ്ഥലംവിട്ട സംഘത്തിലെ സുമേഷ് പനമൂട് ദേവി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണവും നടത്തിയിരുന്നു.

അന്വേഷണത്തിനിടെ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സുമേഷിനെ സംബന്ധിച്ച സൂചന ലഭിച്ചതോടെ ധവളക്കുഴിയില്‍നിന്നു പിടികൂടിയിരുന്നു. ഹരിയെ പനയത്തെ വീട്ടില്‍നിന്നാണ് പിടികൂടിയിരുന്നത്. ഒട്ടനവധി ക്ഷേത്ര വഞ്ചി മോഷണക്കേസുകളിൽ ജയില്ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് സുമേഷ്.

 

കഴിഞ്ഞ ദിവസം പുലർച്ചെ ആദിച്ചമണ്‍തോപ്പ് ജോസഫിന്റെ പശുവിനെയും സമാനരീതിയില്‍ അഴിച്ച്‌ തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. വീട്ടുകാർ കയർ മുറിച്ചുകളഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ജെ ജയേഷ്, എസ് അനൂരൂപ, അരുണ്‍ഷാ, എഎസ്‌ഐ ഷാജി, സിപിഒമാരായ അഭിലാഷ്, ജിജു ജലാല്‍, മനാഫ് സുമേഷ് ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (6 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (7 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (10 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends