കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിലേയ്ക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ചൽ കൈപ്പള്ളിമുക്ക് ഷീജ മൻസിലിൽ ഷംനാദി(28)നെയാണ് പോക്സോ ചുമത്തി പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നിരന്തരം ഫോണിലൂടെ വിളിച്ചാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.
തുടർന്ന് ഷംനാദ് പെൺകുട്ടിയെ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിലേയ്ക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























