Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണണ്‍ നല്ല സിനിമയല്ല, അവാര്‍ഡില്‍ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗം

20 OCTOBER 2021 01:10 PM IST
മലയാളി വാര്‍ത്ത
അവാര്‍ഡ് തിളക്കത്തില്‍ മിന്നി നില്‍ക്കുന്ന ചിത്രമാണ് 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പുരുഷ കേന്ദ്രീകൃതമായ നമ്മുടെ സമൂഹത്തെക്കുറിച്ച് ലളിതമായ ഭാഷയില്‍ ഉള്‍ക്കാഴ്ച പകര്‍ന്ന ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രത്തിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിരവധിയാണ്. എന്നാലിപ്പോള്‍ ഈ സിമയ്ക്ക് അവാര്‍ഡ് നല്‍കിയതിനെതിരെ പരസ്യമായി രംഗത്തിവന്നിരിക്കുകയാണ് ജൂറി അംഗമായ എൻ. ശശിധരൻ.

 

 

 

 

 

 

 

 

 

 

 

 

 


അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെയാണ്,....മികച്ച സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ്. അത്തരം സിനിമയുടെ സംവിധായകന് അവാർഡ് നൽകുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു നല്ല സിനിമയേ അല്ല. സ്ത്രീപക്ഷ സിനിമ എന്നുപറയുന്നത് തെറ്റാണ് എന്ന അഭിപ്രായക്കാരനാണ് ഞാൻ. നായികയുടെ ഇത്രയും സഹനങ്ങളും സിനിമയിൽ കാണിക്കുന്ന സ്ത്രീപക്ഷ നിലപാടുകളും വ്യാജമാണ്. ഞാൻ ആ സിനിമയ്ക്കെതിരാണെന്നാണ് അദ്ദേഹം പറയുന്നത്.

 

 

 

 

 

 

 

 

 

 

 

 

ഭാവിയിൽ ഇനിയൊരു പുരസ്കാരനിർണയ കമ്മിറ്റിയിലും എന്റെ സാന്നിധ്യമുണ്ടാകില്ല. ഇത്തരത്തിൽ അപമാനിതനാവാൻ ഞാൻ ഇനിയില്ല. അധ്യക്ഷയുടെ തീരുമാനങ്ങൾ പക്ഷപാതപരമായിരുന്നു. തികച്ചും യാന്ത്രികമായി നടന്ന അവാർഡ് നിർണയമായിരുന്നു ഇത്. സിനിമകളെ കലാപരമായും ആശയപരമായും ഉൾക്കൊള്ളാനുള്ള പാടവം ഒന്നോ രണ്ടോ പേരൊഴികെ ആർക്കും തന്നെ ഉണ്ടായിരുന്നില്ല. നല്ല സിനിമകൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വേദനയുണ്ട്. കേരള ചലച്ചിത്ര അക്കാദമി അവാർഡ് നിർണയ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട പുരസ്കാരങ്ങൾക്കെതിരായി നിലകൊള്ളുന്നു എന്നതിനർഥം ആ പുരസ്കാരങ്ങളെല്ലാം ഞാൻ മാനസികമായി റദ്ദാക്കി എന്നുതന്നെയാണെന്ന് അദ്ദേഹം തുറന്നടിച്ചു.

 

 

 

 

 

 

 

 

 

 

 

 

മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍. ചിത്രത്തെക്കുറിച്ച് ജൂറിയുടെ അഭിപ്രായ പ്രകടനം ഇങ്ങനെയായിരുന്നു"പ്രത്യക്ഷത്തില്‍ ഹിംസാത്മകമല്ലാത്ത, നിശബ്ദമായ ആണ്‍കോയ്‍മയുടെ നിര്‍ദയമായ അധികാര പ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷ്‍മവും ശക്തവുമായി അവതരിപ്പിക്കുന്ന ചിത്രം എന്നാണ്.

 

 

 

 

 

 

 

 

 

 

ആണധികാര വ്യവസ്ഥയില്‍ അടുക്കള എന്ന ഇടം എത്രമാത്രം സ്ത്രീവിരുദ്ധമായി മാറുന്നുവെന്ന സാമൂഹിക യാഥാര്‍ഥ്യത്തെ മിതമായ സംഭാഷണങ്ങളിലൂടെയും വാചാലമായ ദൃശ്യങ്ങളിലൂടെയും അവതരിപ്പിച്ച രചനാ മികവിന്". പശ്ചാത്തല സംഗീതം ഏറ്റവും കുറവ് മാത്രം ഉപയോഗിച്ച ചിത്രമായിരുന്നു ദ് ഗ്രേറ്റ് ഇന്ത്യന് കിച്ചണ്‍. മിക്കവാറും സമയങ്ങളില്‍ വീട്ടകങ്ങളും പ്രത്യേകിച്ചും അവിടുത്തെ അടുക്കളയും ദൃശ്യവത്കരിച്ചിരിക്കുന്ന ചിത്രത്തില്‍ പശ്ചാത്തലശബ്ദം നല്‍കിയിരിക്കുന്നത് പ്രധാനമായും അടുക്കളയിലെ ശബ്ദങ്ങള്‍ തന്നെയാണ്. തുടര്‍ച്ചയായ കേള്‍വിയില്‍ ആഖ്യാനത്തിന്‍റെ ഭാഗം തന്നെയാവുന്നുണ്ട് ഈ ശബ്ദങ്ങള്‍ എന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ജിയോ ബേബി തയ്യാറാക്കിയ തിരക്കഥയെ ജൂറി ഇങ്ങനെ വിലയിരുത്തിയത്.

 

 

 

 

 

 

 

 

 

ചിത്രത്തെ മറ്റ് ജൂറി അംഗങ്ങള്‍ മികച്ചതായി വിലയിരുത്തുമ്പോളാണ് ജൂറി അംഗം തന്നെയായ എൻ. ശശിധരൻ ഇത്തരത്തില്‍ ചിത്രത്തിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (8 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends