മൂന്ന് വർഷം മുൻപ് വിവാഹം! കണ്ണൂര്‍ ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു... അന്വേഷണം കടുപ്പിച്ച് പോലീസ്...

കണ്ണൂര്‍ ധര്‍മ്മടം മേലൂരില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയില്‍ പ്രകാശന്റെ മകള്‍ അനഘ (24) യാണ് മരിച്ചത്.
ചൊവ്വാഴ്ച പകല്‍ മേലൂരിലെ വീട്ടിലാണ് അനഘ തീ കൊളുത്തിയത്. ദേഹമാസകലം പൊള്ളലേറ്റ അനഘ ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. അസ്വാഭാവിക മരണത്തിന് ധര്‍മ്മടം പൊലീസ് കേസെടുത്തു.
വടകര സ്വദേശിയും ഗോവയില്‍ ബേക്കറി ഉടമയുമായ വിജേഷിന്റെ ഭാര്യയാണ്. മൂന്ന് വര്‍ഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. രണ്ട് വയസുള്ള ഇയാന്‍ മകനാണ്.
https://www.facebook.com/Malayalivartha

























