പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചു; കേസിൽ നാലുപേർ അറസ്റ്റിൽ; സംഭവം കോഴിക്കോട്

പ്രണയം നടിച്ച് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ പരാതി. 17-കാരിയായ വിദ്യാര്‍ഥിനിയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റ്യാടി സ്വദേശിയായ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കുറ്റ്യാടിയില്‍ ഈ മാസം മൂന്നിനാണ് സംഭവം നടന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്. ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തില്‍ റോഡില്‍ ഇറക്കിവിട്ടതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പ്രതികള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























