പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; കേസിൽ യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഏരൂര്‍ അയിലറയില്‍ അശോക് ഭവനില്‍ അശോകന്‍റെ മകന്‍ അനില്‍ കുമാറി(21) നെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം അഞ്ചല്‍ ഏരൂരിലാണ് സംഭവം നടന്നത്. ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇയാള്‍ നിരവധി തവണ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























