പാറകല്ലിനിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രധാന പ്രതിയും ഒളിത്താവളമൊരുക്കിയ ആളും അറസ്റ്റില്‍

പാറകല്ലിനിടിച്ച് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയും കൂട്ടാളിയും അറസ്റ്റിൽ. ഒളിത്താവളമൊരുക്കിയ സഹായിയെയുമാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടിയൂര്‍ വേങ്ങറ, തടത്തിവിളയില്‍ വീട്ടില്‍ ശ്രീകുട്ടന് (28), ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയ പടിഞ്ഞാറെ കല്ലട കാരാളിമുക്ക് കണത്താര്‍കുന്നം നീലകണ്ഠന് (23 -അച്ചു) എന്നിവരെയാണ് കാരാളിമുക്ക് കണത്താര്‍കുന്നം ആനന്ദഭവനം വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്.
പട്ടം വയലില്‍ തൊടിയൂര്‍ വടക്ക് കടവില്‍ പടീറ്റതില്‍ ലതീഷ് (39) നെയാണ് ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ, സെപ്റ്റംബര്‍ 29ന് രാത്രി വീടിനു സമീപത്തുവെച്ച് ശ്രീകുട്ടനും കൂട്ടാളിയായ ജോബിനുമായി ചേര്‍ന്ന് പാറക്കല്ലും ഇടിവളയും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
സംഭവത്തിനുശേഷം പതാരം അരിനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാരാളിമുക്ക് ഭാഗത്ത് ഒരു വീട്ടില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. കൊല്ലം സിറ്റി ജില്ല പൊലീസ് മേധാവി ടി. നാരായണന് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ജി.
ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജയശങ്കര്‍, വിനോദ്, രാധാകൃഷ്ണപിള്ള, ഗ്രേഡ് എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദീന്‍ സി.പി.ഒ മാരായ സാബു, സലിം എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























