Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓണ്‍ലൈന്‍ ട്രേഡിങ്ങ് ബിസിനസ്സ് തട്ടിപ്പ്... മണിചെയ്യിന്‍ മാതൃകയില്‍ സ്ഥാപനം നടത്തിയ രണ്ട് പേര്‍ പിടിയില്‍; ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിച്ചിരുന്നത് വിദേശത്തുനിന്നും; മണിചെയ്യിന്‍ മാതൃകയില്‍ സാമ്ബത്തിക തട്ടിപ്പ്: രണ്ട് പേര്‍ പിടിയില്‍

20 OCTOBER 2021 07:14 PM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ ട്രേഡിങ്ങ് ബിസിനസ്സ് എന്ന പേരില്‍ പണം സമ്ബാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്ബത്തൂരില്‍ നിന്നും പോലീസ് പിടികൂടി. തൃശ്ശൂര്‍ അമ്മാടത്തുള്ള ചിറയത്ത് വീട്ടില്‍ ജോബി (43) ചേറ്റുപുഴയിലുള്ള കൊല്ലത്ത്കുണ്ടില്‍ വീട്ടില്‍ സ്മിത (40) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ ടൗണില്‍ എസ് ജെ അസ്സോസിയേറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിട്ടത്. മണിചെയിന്‍ മാതൃകയില്‍ കോഴിക്കോട് ആസ്ഥാനമാക്കിയാണ് ഓണ്‍ലൈന്‍ ട്രേഡിങ്ങ് ബിസിനസ്സ് പ്രവര്‍ത്തിച്ചിരുന്നത്. തൃശ്ശൂരിലെ വലിയ ഹോട്ടലുകളിലും മറ്റും മീറ്റിങ്ങുകള്‍ സംഘടിപ്പിച്ച് ബിസിനസ്സിനെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവര്‍ ആദ്യം ചെയ്തത്.
ട്രേഡിങ്ങിനായി പണം സ്വരൂപിക്കാന്‍ എന്ന പേരില്‍ പണം നല്‍കുന്നവരുടെ മൊബൈലിലേക്ക് ഒരു ആപ്‌ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് കൊടുക്കുകയും ഇതിനോടൊപ്പം ഒരു യൂസര്‍ ഐഡിയും പാസ്സ് വേഡും നല്‍കുകയുമായിരുന്നു. ഈ പാസ്സ് വേഡ് ആപ്‌ളിക്കേഷനില്‍ നല്‍കുന്നതോടെ ഇവര്‍ നല്‍കുന്ന തുകയ്ക്ക് തുല്ല്യമായ ഡോളര്‍ വാലറ്റില്‍ ക്രെഡിറ്റ് ആകുന്നത് ആപ്‌ളിക്കേഷനില്‍ കാണിക്കും. മറ്റൊരു വ്യക്തിയെ ഈ ബിസിനസ്സിലേക്ക് ചേര്‍ക്കുന്നതോടെ അവര്‍ക്ക് അതിന്റെ കമ്മീഷനായുള്ള തുകകൂടി ഡോളറായി വാലറ്റില്‍ ലഭിക്കും എന്നും ഇവര്‍ പണം മുടക്കിയവരെ വിശ്വസിപ്പിച്ചു.
ഇങ്ങനെ ആപ്‌ളിക്കേഷനിലെ വാലറ്റില്‍ വര്‍ദ്ധിക്കുന്ന ഡോളര്‍ പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതിയുമായി പലരും ഇവരെ സമീപിച്ചിരുന്നു. ക്രിപ്‌റ്റോ കറന്‍സിയിലേക്ക് മാറ്റിയാല്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ എന്നാണ് ഇവര്‍ ആദ്യം മറുപടി കൊടുത്തിരുന്നത്. പരാതികള്‍ കൂടിവന്നതോടെ പ്രതികള്‍ സ്ഥാപനം പൂട്ടി സ്ഥലം വിടുകയായിരുന്നു. തട്ടിപ്പിനിരയായ നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് നെടുപുഴ പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും കോയമ്ബത്തൂരിലെത്തി പ്രതികളെ അറസ്റ്റുചെയ്യുകയുമായിരുന്നു.
ഒരു മാസത്തോളമായി കോയമ്ബത്തൂരിലെ ലോഡ്ജില്‍ ഒളിവിലായിരുന്ന പ്രതികള്‍ കാറില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഭര്‍ത്താവ് മരണപ്പെട്ട സ്മിതക്ക് മൂന്ന് കുട്ടികളുണ്ട്, ജോബിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. പ്രധാന പ്രതികള്‍ വിദേശത്തുനിന്നും ഫോണിലൂടെയാണ് ബിസിനസ്സ് നിയന്ത്രിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രധാന പ്രതികള്‍ തൃശ്ശൂരിലുളള രാജേഷ് മലാക്ക, മുഹമ്മദ് ഫൈസല്‍ എന്നിവരാണെന്നും കൂടാതെ മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളിലാണ് പ്രധാന ഓഫീസുകളുള്ളതെന്നും തൃശ്ശൂരിലുള്ളത് അസ്സോസിയേറ്റഡ് സ്ഥാപനമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends