പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികന്‍ സംഭവത്തില്‍ ഒളിവിലായിരുന്ന അറസ്റ്റിലായി. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്ബില്‍ സിബി വര്‍ഗീസ് (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. മരട് സെന്റ് മേരീസ് മഗ്ദലിന്‍ പള്ളി സഹ വികാരിയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഒളിവിലായിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വി.രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha

























