പതിനാറുകാരിയെ ഭീഷണിപ്പെടുത്തി നഗ്‌നചിത്രമെടുത്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

വണ്ടിപ്പരിയാറില്‍ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. ആറ് മാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈലും മെമ്മറി കാര്‍ഡും സിം കാര്‍ഡും പ്രതി നശിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























